ഒടിടിയിൽ എത്തിയപ്പോൾ ജസ്റ്റിനേക്കാൾ ഫാൻസ്‌ ഗ്ലിക്സനായോ? തരംഗമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

300 കോടി ക്ലബ്ബിന് പിന്നാലെ ഒടിടിയിലും തരംഗമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; റീലുകളിൽ നിറഞ്ഞ് ഗ്ലിക്സൺ

ഒടിടിയിൽ എത്തിയപ്പോൾ ജസ്റ്റിനേക്കാൾ ഫാൻസ്‌ ഗ്ലിക്സനായോ? തരംഗമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
dot image

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോളതലത്തിൽ 300 കോടിയും കടന്ന് മുന്നേറുന്ന ചിത്രം കേരള ബോക്സ് ഓഫീസിലും highest grosser ആയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ചിത്രവും.

നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിനും മമ്മിതയുടെ ആഷ്‌ലിയും കൈയടി നേടുമ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് റോഷൻ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്സൺ ആണ്. ഒടിടിയിൽ എത്തിയപ്പോൾ ജസ്റ്റിനേക്കാൾ ഫാൻസ്‌ ഗ്ലിക്സനായി. ഗ്ലിക്സൺ മൈസൂർപാക്ക് വാങ്ങി അനിയന്റെ കയ്യിൽ കൊടുക്കുന്ന രംഗവും ബസിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഗ്ലിക്സണെ കളിയാക്കുന്ന രംഗവുമെല്ലാം സാഡ് ബിജിഎം ചേർത്ത് റീലുകളായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മാത്രമല്ല ഗ്ലിക്സന്റെ കോമഡി ടൈമിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്‌ലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം റിലീസായ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍.

ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, മീനാക്ഷി രവീന്ദ്രൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങി ഓരോ അഭിനേതാക്കളുടെയും പെർഫോമൻസും ഡയലോഗുകളും ഏവരും ഏറ്റെടുത്തുകഴിഞ്ഞു. വിഷ്ണു വിജയ് ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം ചാർട്ട്ബസ്റ്ററുകളാണ്. പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം മറ്റ് ഭാഷകളിലും പ്രേക്ഷകരെ സ്വന്തമാക്കുന്നുണ്ട്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അജ്മൽ സാബു ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസാണ് ചെയ്തിരിക്കുന്നത്.

Content Highlights: ‘Bethlehem Kudumba Unit’ has been gaining attention on social media following its OTT release. The Malayalam film has generated significant discussion among viewers after becoming available on streaming platforms.

dot image
To advertise here,contact us
dot image