

ലോകത്തില്‍ പലതരം കാര്യങ്ങള്‍ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് അല്ലേ?. ഏറ്റവും വീര്യം കൂടിയ മദ്യവും അതിലൊന്നാണ്. ഈ മദ്യം വെറും രണ്ട് സിപ് കഴിച്ചാല്‍ത്തന്നെ ലഹരി തലയ്ക്കുപിടിക്കുമെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും അപകടകരവും ലഹരി ഉണ്ടാക്കുന്നതുമായ മദ്യമാണ് 'സ്പിരിറ്റസ് റെക്റ്റിഫിക്കോനാവി'. യൂറോപ്യന്‍ രാജ്യമായ പോളണ്ടിലാണ് ഈ സവിശേഷ പാനിയം ഉത്പാദിപ്പിക്കുന്നത്. ഈ മദ്യത്തില്‍ ഏകദേശം 96 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ നേര്‍പ്പിക്കാതെ നേരിട്ട് കുടിക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല, അപകടകരമാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഈ മദ്യം നേര്‍പ്പിക്കാതെ നേരിട്ട് കുടിക്കുന്നത് വായ, നാവ്,തൊണ്ട എന്നിവിടങ്ങളിലെ ഞരമ്പുകള്‍ക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കും. മാത്രമല്ല ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ നാശം ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ ഇത് എല്ലായ്‌പ്പോഴും വളരെ ചെറിയ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ.

സ്പിരിറ്റസ് റെക്റ്റിഫിക്കോനാവിയയുടെ വീര്യത്തെക്കുറിച്ച് പല വാദങ്ങളുമുണ്ട്. ഈ മദ്യം അല്‍പം കുടിച്ചാല്‍ത്തന്നെ ഒരാള്‍ തല്‍ക്ഷണം ബാധരഹിതനാക്കുന്നു എന്നാണ് പലരും അവകാശപ്പെടുന്നത്. എന്നാല്‍ ശാസ്ത്രീയമായി ഇക്കാര്യം എല്ലാവര്‍ക്കും ബാധകമല്ല. ഒരാളുടെ പ്രായം, ശരീരഭാരം, ശാരീരിക ക്ഷമത, ആരോഗ്യം എന്നിവയെ ആശ്രയിച്ചാണ് മദ്യം അയാളെ എങ്ങനെ ബാധിക്കുന്നു എന്നതിരിക്കുന്നത്. എങ്കിലും ഈ മദ്യത്തില്‍ 96 ശതമാനവും ആല്‍ക്കഹോള്‍ ആയതിനാല്‍ ലഹരി സാധാരണ വീഞ്ഞിനെയോ ബിയറിനെയോ അപേക്ഷിച്ച് വളരെ തീവ്രമാണ്. ഈ തീവ്രതകൊണ്ടുതന്നെ സ്പിരിറ്റസ് റെക്റ്റിഫിക്കോവാനി എപ്പോഴും ലോകമെമ്പാടുമുള്ള വിപണികളില്‍ വലിയ കൗതുകത്തിനും ചര്‍ച്ചയ്ക്കും വിഷയമായിട്ടുണ്ട്.
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം.)
Content Highlights :Let's find out the special features of the world's strongest alcoholic beverage.