ജോലി വേണോ?; ബോസിനൊപ്പം മദ്യപിച്ച് വൈകുന്നേരങ്ങള്‍ വര്‍ണാഭമാക്കണം; ഏത് രാജ്യത്താണ് ഈ നിയമം?

ജീവനക്കാര്‍ അവരുടെ ബോസിനൊപ്പം മദ്യപിക്കുന്നത് വിശ്വസ്തതയുടെ അടയാളമായി കണക്കാക്കപ്പെടുന്നു

ജോലി വേണോ?; ബോസിനൊപ്പം മദ്യപിച്ച് വൈകുന്നേരങ്ങള്‍ വര്‍ണാഭമാക്കണം; ഏത് രാജ്യത്താണ് ഈ നിയമം?
dot image

പല ജോലി സ്ഥലങ്ങളിലും ജീവനക്കാര്‍ ജോലി ചെയ്ത സമയവും അവര്‍ക്ക് ജോലിയിലുള്ള കാര്യക്ഷമതയും ഒക്കെ വിലയിരുത്താറുണ്ട്. എന്നാല്‍ കഠിനാധ്വാനം കൊണ്ടല്ല മറിച്ച് ബോസിനൊപ്പമുള്ള മദ്യപാനംകൊണ്ട് ജീവനക്കാരുടെ വിശ്വസ്തത അളക്കുന്ന ഒരു രാജ്യമുണ്ട്. ഇവിടെ കോര്‍പ്പറേറ്റ് വിശ്വസ്തത അളക്കുന്നത് ഓഫീസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അല്ല. മറിച്ച് പബ്ബുകളിലും ബാറുകളിലും വിളമ്പുന്ന മദ്യത്തിലൂടെയാണ്. സ്ഥാനക്കയറ്റം വേണമെങ്കില്‍ അല്ലെങ്കില്‍ ബോസിന്റെ പ്രിയപ്പെട്ടവനാകണമെങ്കില്‍, ജോലി കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം അല്‍പം മദ്യപിക്കേണ്ടിയിരിക്കുന്നു.

ആ രാജ്യം ജപ്പാന്‍ ആണ്. രാത്രിയില്‍ ആളുകള്‍ വൈന്‍ ഗ്ലാസുകളോ ബിയര്‍ ക്യാനുകളോ പിടിച്ച് നടക്കുന്നത് ഇവിടെ സാധാരണമാണ്. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പരസ്യമായി മദ്യപിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല. അവിടെ വീടിന്റെ സുഖസൗകര്യങ്ങളിലോ, തെരുവിലോ, പാര്‍ക്കിലോ, അല്ലെങ്കില്‍ ഏതെങ്കിലും പൊതു സ്ഥലത്തോ നിങ്ങള്‍ക്ക് മദ്യം ആസ്വദിക്കാം. കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്ന് 24 മണിക്കൂറും മദ്യം ലഭിക്കുകയും ചെയ്യും.

drinking with boss a sign of loyalty in japan

മദ്യപിക്കുമ്പോള്‍ ഉറക്കെ ചിരിക്കുന്നത് അങ്ങേയറ്റം അപരിഷ്‌കൃതമായി കണക്കാക്കപ്പെടുന്നതിനാല്‍ ഈ സ്വാതന്ത്ര്യവും ചില നിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകള്‍ സമാധാനപരമായും ഉത്തരവാദിത്തത്തോടെയും മദ്യപിക്കണമെന്നാണ് അവിടുത്തെ ഭരണകൂടം പറയുന്നത്. ലോക്കല്‍ ട്രെയിനുകളിലെ മദ്യപാനം നിരോധിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റ് ട്രെയിനില്‍ ഇത് അനുവദനീയമാണ്.

drinking with boss a sign of loyalty in japan

ജപ്പാനില്‍ അതിശയിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് സംസ്‌കാരമുണ്ട്. അവിടെ സഹപ്രവര്‍ത്തകര്‍ ഒരു പരമ്പരാഗത ജാപ്പനീസ് പബ്ബായ 'ഇസകായ'യില്‍ അവരുടെ ബോസിനെ കാണുന്നത് ജോലിയുടെ ഒരു അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. ഇവിടെവെച്ച് ജീവനക്കാര്‍ക്ക് അവരുടെ മേലധികാരികളുമായി തുറന്നു സംസാരിക്കാന്‍ കഴിയും. ഇത്തരത്തില്‍ മദ്യം പങ്കിടുന്നത് കമ്പനിയോടും മേലധികാരിയോടുമുള്ള വിശ്വസ്തതയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവിടെ മിക്ക ആളുകളും സ്ഥാനക്കയറ്റത്തിനായി തങ്ങളുടെ മേലധികാരികളോടൊപ്പം വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ശ്രമിക്കുന്നു. ജാപ്പനീസ് ഓഫീസുകളില്‍, ജോലി കഴിഞ്ഞ് ബോസ് മദ്യം വാഗ്ദാനം ചെയ്താല്‍, ക്ഷണം നിരസിക്കുന്നത് സ്വയം പ്രശ്‌നം വരുത്തി വയ്ക്കുന്നതിന് തുല്യമാണ്.

drinking with boss a sign of loyalty in japan

ജപ്പാനിലെ യുവതലമുറ പഴയ പാരമ്പര്യത്തെ വെല്ലുവിളിക്കുകയും വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം വേറിട്ട് നിര്‍ത്താന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വിശ്വസ്തതാ പരിശോധന ഇപ്പോഴും ജാപ്പനീസ് ബിസിനസ്സ് ലോകത്ത് ആധിപത്യം പുലര്‍ത്തുന്നു.

Content Highlights : The country where employees consider drinking with their boss a sign of loyalty





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image