

രാവിലെ എഴുന്നേറ്റാലുടന്‍ സാധാരണയായി ചായയോ കാപ്പിയോ കുടിക്കുന്നവരാണ് പലരും. എന്നാല്‍ ചായക്കും കാപ്പിക്കും പകരം പെട്രോളാണ് കുടിക്കുന്നതെങ്കിലോ?. അയ്യോ അതെങ്ങനെ എന്ന് നെറ്റിചുളിക്കേണ്ടതില്ല. സംഗതി ഉള്ളതാണ്. പെട്രോള്‍ കുടിക്കുന്ന ഒരു പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാനന്‍ എന്ന കനേഡിയന്‍ പെണ്‍കുട്ടിക്കാണ് വിചിത്രമായ ഈ ഹോബിയുള്ളത്. ചെറുപ്പം മുതല്‍ പെട്രോള്‍ മണക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഷാനന്‍ പെട്രോള്‍ നിറച്ച കുപ്പിയോ ക്യാനോ മണക്കുന്നത് ശീലമാക്കിയിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ അവള്‍ അത് കുടിക്കുന്നത് ഒരു ശീലമാക്കിത്തുടങ്ങി. ശീലം ഉപേക്ഷിക്കാന്‍ കഴിയാതായി മാറുകയും ചെയ്തു. തനിക്ക് ഏകാന്തതയും സമ്മര്‍ദ്ദവും ടെന്‍ഷനും ഒക്കെ അനുഭവപ്പെടുമ്പോള്‍ അതില്‍നിന്ന് രക്ഷനേടാന്‍ പെട്രോള്‍ കുടിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. ഇപ്പോള്‍ അവള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങി ഒരു ദിവസം പലതവണ പെട്രോള്‍ കുടിക്കാറുണ്ടെന്ന് പറയുന്നു. ഷാനനന്റെ ഈ വിചിത്ര സ്വഭാവം തടയാന്‍ അവളുടെ കുടുംബത്തിലുള്ളവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
सुबह उठते ही आम तौर पर लोग चाय कॉफी पीना पसंद करते हैं लेकिन एक ऐसी लड़की है जो सुबह उठते ही सबसे पहले पेट्रोल पीती है।
— Sachin Maurya (@Sachinsamrat89) May 20, 2026
कनाडा की रहने वाली शैनन नाम की एक लड़की जो सुबह उठते ही सबसे पहले पेट्रोल पीती है शैनन की इस जानलेवा लत का खुलासा अमेरिका के मशहूर टीवी शो “माई स्ट्रेंज… pic.twitter.com/328w3zuOfK
My strange addiction എന്ന അമേരിക്കന്‍ ടിവി ഷോയിലൂടെയാണ് ഷാനന്‍ തന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് തുറന്ന് പറയുന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അവളുടെ വിചിത്ര സ്വഭാവം ചര്‍ച്ചയായി. ഈ വിഷയം മെഡിക്കല്‍ വിദഗ്ധരുടെ അടുത്തെത്തുകയും അവര്‍ അതിനെ ഗുരുതര അവസ്ഥയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പെട്രോള്‍ ഒരു വിഷവസ്തുവാണെന്നും അത് ശരീരത്തിലെ പല അവയവങ്ങള്‍ക്കും നാശമുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ച്ചായായി പെട്രോള്‍ കുടിക്കുന്നത് ശ്വാസകോശം, കരള്‍, വൃക്കകള്‍,തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയെ ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ശ്വസന പ്രശ്‌നങ്ങള്‍ക്കും നാഡീവ്യവസ്ഥയുടെ തകരാറിനും കാരണമാകും. മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് വെറുമൊരു ആസക്തി മാത്രമല്ല 'പിക്ക' എന്ന അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥ കൂടിയാണ്. ഇത്തരം അവസ്ഥയുള്ള ആളുകള്‍ ശരീരത്തിന് ഹാനികരമായ കളിമണ്ണ്, ചോക്ക്, പെയിന്റ് അല്ലെങ്കില്‍ പെട്രോള്‍ പോലുളള വസ്തുക്കള്‍ കഴിക്കാനോ കുടിക്കാനോ ഉള്ള ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.
Content Highlights : A girl drinking petrol is going viral on social media. The family tried many ways to change the girl's strange behavior, but to no avail.