ഏറ്റവും വലിയ സൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങള്‍ മാത്രം; സൂര്യന്‍ ആകാശത്ത് അഗ്നിഗോളമായി മാറുന്ന വിസ്മയ കാഴ്ച

ഫെബ്രുവരി 17നാണ് 2026 ലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമാവുക. സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമോ?

ഏറ്റവും വലിയ സൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങള്‍ മാത്രം; സൂര്യന്‍ ആകാശത്ത് അഗ്നിഗോളമായി മാറുന്ന വിസ്മയ കാഴ്ച
dot image

2026 ലെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍മാത്രം. ഈമാസം 17ാം തീയതിയാണ് ആകാശ വിസ്മയം സംഭവിക്കാന്‍ പോകുന്നത്. ശാസ്ത്രലോകം ഉറ്റുനോക്കുന്ന വലിയ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. അന്ന് സൂര്യന്‍ ആകാശത്ത് ഒരു അഗ്നിവളയമായി മാറുകയും സൂര്യന്റെ വശങ്ങള്‍ ചുവപ്പ് നിറത്തിലാവുകയും ചെയ്യും. ഈ സമയത്ത് സൂര്യന്‍ ഒരു വലിയ അഗ്നിഗോളമായി കാണപ്പെടും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരികയും എന്നാല്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അഗ്നിവളയം കാണപ്പെടുന്നത്.

biggest solar eclipse

ഫെബ്രുവരി 17 ന് എപ്പോള്‍ എവിടെയാണ് സൂര്യഗ്രഹണം സംഭവിക്കുക

ഫെബ്രുവരി 17 ന് സംഭവിക്കുന്ന വലയ ഗ്രഹണം മിനിട്ടിന് 20 സെക്കന്റ് വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്ക് 12.31 നാണ് ഇത് (UTC:7.01) ആരംഭിക്കുന്നത്. ഈ ഗ്രഹണത്തിന്റെ പ്രത്യേകത സൂര്യന്റെ 96 ശതമാനവും ചന്ദ്രന്‍ മറയ്ക്കും എന്നതാണ്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ ആകാശ പ്രതിഭാസം കാണാന്‍ സാധിക്കൂ.

ആര്‍ക്കൊക്കെ സൂര്യഗ്രഹണം കാണാം,ഇന്ത്യയില്‍ കാണാന്‍ കഴിയുമോ?

അന്റാര്‍ട്ടിക്കയിലെ വിദൂര പ്രദേശങ്ങളില്‍നിന്ന് മാത്രമേ ഈ അത്ഭുത കാഴ്ച കാണാന്‍ സാധിക്കൂ. മാത്രമല്ല തെക്കന്‍ അര്‍ജന്റീന, ചിലി,ദക്ഷിണാഫ്രിക്കയിലെ ചില ഭാഗങ്ങള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ഈ അത്ഭുത പ്രതിഭാസം കാണാന്‍ സാധിക്കൂ.

biggest solar eclipse

അടുത്ത വലിയ ഗ്രഹണം എപ്പോള്‍ നടക്കും, കേരളത്തില്‍ ഇനി എന്ന്

അടുത്ത വലിയ ഗ്രഹണം കാണാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്. 2027 ഫെബ്രുവരി 6നാണ് ഇനി വലിയ ഗ്രഹണം സംഭവിക്കുക. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, അര്‍ജന്റീന, എന്നിവിടങ്ങളിലാണ് ഈ ഗ്രഹണം കാണാന്‍ കഴിയുന്നത്. പിന്നീട് വരുന്ന വലിയ ഗ്രഹണത്തിനായി 2028 ജനുവരി വരെ കാത്തിരിക്കണം. ഇത് 10 മിനിറ്റും 27 സെക്കന്റും നീണ്ടുനില്‍ക്കും. 3 വലിയ ഗ്രഹണങ്ങളാണ് ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ ദൃശ്യമാവുക. അതില്‍ രണ്ട് ഗ്രഹണങ്ങള്‍ ഇതിനോടകം കഴിഞ്ഞു. 2010 ലും 2019 ലും ആയിരുന്നു അത്. 2031 മെയ് 21 ലാണ് അടുത്ത സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുക.

Content Highlights :The biggest solar eclipse of the year is just days away; the sun will turn into a fireball in the sky, an amazing sight





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image