സിം കാർഡുകൾ നിധിയായി മാറി? ചൈനക്കാരൻ വേർതിരിച്ചെടുത്തത് 27ലക്ഷത്തിന്റെ സ്വർണം; പിന്നാലെ സംഭവിച്ചത്

പിന്നാലെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ സെല്ലർമാർ ചാക്ക് കണക്കിന് യൂസ്ഡ് സിം കാർഡുകൾ വിൽപനയ്ക്ക് വെയ്ക്കാൻ തുടങ്ങി

സിം കാർഡുകൾ നിധിയായി മാറി? ചൈനക്കാരൻ വേർതിരിച്ചെടുത്തത് 27ലക്ഷത്തിന്റെ സ്വർണം; പിന്നാലെ സംഭവിച്ചത്
dot image

വടക്ക് കിഴക്കൻ ചൈന സ്വദേശിയായ ഖിയാവോ എന്നയാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം താരമാകുന്നത്. ഉപയോഗശൂന്യമായ സിം കാർഡുകളിൽ നിന്നും സ്വർണം വേർതിരിച്ച് ഇയാൾ സ്വന്തമാക്കിയത് 27ലക്ഷം രൂപയോളമാണ്.ഖിയാവോ, സിം കാർഡുകളും മറ്റ് ഇലക്ട്രോണിക്ക് മാലിന്യങ്ങളും ശേഖരിച്ച് സ്വർണം വേർതിരിച്ച് ലക്ഷങ്ങൾ സ്വന്തമാക്കിയത് പുറംലോകം അറിഞ്ഞതോടെ ഇവയുടെ ഡിമാന്റ് കൂടിയെന്നാണ് വിവരം.

സെക്കൻഡ് ഹാൻഡ് പ്ലാറ്റ്‌ഫോമുകളിലാണ് ഇവയ്ക്കായി ആളുകളുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ മതിയായ അനുഭവസമ്പത്ത് ഇല്ലാതെ ഇത്തരം രീതി പരീക്ഷിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഖിയാവോ നൽകുന്നുണ്ട്. ചൈനയിലെ ഗോങ്‌ഡോങ് പ്രവിശ്യയിലെ ഹുയിസോ ആസ്ഥാനമാക്കിയാണ് ഖിയാവോയുടെ പ്രവർത്തനം. ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന ജോലിയാണ് ഇയാൾ ചെയ്ത് വരുന്നതും.

ഇക്കഴിഞ്ഞ ജനുവരി 20നാണ് ഗോൾഡ് റിഫൈനിങ് പ്രക്രിയയുടെ മാതൃക അടങ്ങിയ ഒരു വീഡിയോ ഖിയാവോ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് അഞ്ച് മില്യണിലധികം കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തു. പല രാസപ്രവർത്തനങ്ങൾ(corrosion, displacement, heating) എന്നിവ ഉൾപ്പെടുന്ന രീതിയിലൂടെ വലിയ തോതിൽ സിം കാർഡുകളും ഇലക്ട്രോണിക്ക് സ്‌ക്രാപ്പുകളും ഉപയോഗിച്ചുള്ള പ്രക്രിയയാണ് ഇതിൽ കാണിക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി ഫിൽറ്റർ ചെയ്ത് റിഫൈൻ ചെയ്ത് എടുക്കുന്ന അടിമട്ടിയിൽ 191ഗ്രാമോളം സ്വർണമാണ് ഉണ്ടായിരുന്നത്. ഇതിന് 200,000 യുവാൻ വില വരും. അതായത് ഏകദേശം 27 ലക്ഷം രൂപ. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ സ്വർണം വേർതിരിച്ചെടുത്തത് സിം കാർഡുകളിൽ നിന്നുമാത്രമല്ലെന്ന് ഇയാൾ വ്യക്തമാക്കുന്നുണ്ട്.

SIM Cards

രണ്ട് ടണ്ണോളം ഇലക്ട്രിക്ക് വേസ്റ്റുകളും ഇയാൾ ഈ പ്രക്രിയയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ തന്നെ ചിപ്പുകളും ഉൾപ്പെടും. സിം കാർഡുകളിൽ സ്വർണം ഉണ്ടെങ്കിലും ചില ഘടകങ്ങൾ ഗോൾഡ് പ്ലേറ്റഡ് ആയിരിക്കുമെന്നും ഖിയാവോ പറയുന്നു. ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, സിം കാർഡുകളിൽ സാധാരണയായി 0.001ഗ്രാം സ്വർണമാണ് ഉണ്ടാകുകയെന്നാണ്. എന്നാൽ ചിപ്പുകൾ, കമ്മ്യൂണിക്കേഷൻ ഉപകരങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങളിലും വേർതിരിച്ചെടുക്കാൻ കഴിയുന്ന സ്വർണമുണ്ട്. ഖിയാവോയുടെ വീഡിയോ ഇന്റർനെറ്റിൽ വലിയ സ്വീകാര്യത നേടിയതോടെ അദ്ദേഹത്തെ പലരും ആൽക്കെമിസ്റ്റ് എന്ന് വിശേഷപ്പിക്കാനും തുടങ്ങീട്ടുണ്ട്.

SIM

പിന്നാലെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ സെല്ലർമാർ ചാക്ക് കണക്കിന് യൂസ്ഡ് സിം കാർഡുകൾ വിൽപനയ്ക്ക് വെയ്ക്കാൻ തുടങ്ങി. അതും സ്വർണം വേർതിരിക്കാം എന്ന മാർക്കറ്റ് തന്ത്രമാണ് ഇവർ പയറ്റിയതും. അതേസമയം ചൈനയിൽ പഴയ സിം കാർഡുകൾ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അനധികൃതമായി ഇതിൽ നിന്നും സ്വർണം വേർതിരിക്കുന്നതും പിഴ ഒടുക്കലിനും ജയിൽവാസത്തിനും ഇടയാക്കും. മാത്രമല്ല ഗോൾഡ് എക്‌സ്ട്രാക്ഷൻ കിറ്റുകൾ ഓൺലൈനിൽ വിൽക്കുന്നതും പ്രശ്‌നമാണ്.

Content Highlights: Chinese man extract gold worth around 27 lakhs from used sim cards?

dot image
To advertise here,contact us
dot image