ശരീരഭാരം 38 കിലോ ആയി കുറഞ്ഞു; മുഖം നീര് വന്ന് വീര്‍ത്തു, തന്റെ മോശം ആരോഗ്യ അവസ്ഥ പങ്കുവച്ച് ഉര്‍ഫി ജാവേദ്

നടിയും മോഡലുമായ ഉര്‍ഫി ജാവേദാണ് തന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്

ശരീരഭാരം 38 കിലോ ആയി കുറഞ്ഞു; മുഖം നീര് വന്ന് വീര്‍ത്തു, തന്റെ മോശം ആരോഗ്യ അവസ്ഥ പങ്കുവച്ച് ഉര്‍ഫി ജാവേദ്
dot image

വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിച്ച് ശ്രദ്ധനേടാറുള്ളയാളാണ് നടി ഉര്‍ഫി ജാവേദ്. അടുത്തിടെ ആരോഗ്യം മോശമായിരുന്ന സമയത്ത് തനിക്ക് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍ഫി. ഫാഷനും ജോലിക്കുമപ്പുറം മുന്‍പും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

urfi javed

കഴിഞ്ഞ ദിവസം ആരോഗ്യ യാത്രയെക്കുറിച്ച് സംസാരിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഉര്‍ഫി പങ്കുവയ്ക്കുകയുണ്ടായി. തന്റെ ശരീരഭാരം 38 കിലോയാണെന്ന് കാണിക്കുന്ന ഒരു വെയിറ്റിംഗ് സ്‌കെയിലിന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു.' കഴിഞ്ഞ വര്‍ഷം എന്റെ ഭാരം 38 കിലോ ആയിരുന്നു. ആ സമയത്ത് ഞാന്‍ രോഗിയും, വിഷാദാവസ്ഥയിലൂടെ കടന്നുപോകുകയുമായിരുന്നു' . ആ കാലഘട്ടത്തില്‍ തന്റെ ജീവിതശൈലി വളരെ അനാരോഗ്യകരമായിരുന്നുവെന്നും അത് തന്നെ ഗുരുതരമായി ബാധിച്ചുവെന്നും അവര്‍ പറയുന്നു. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചതും ഭക്ഷണങ്ങളിലെ കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവും തന്റെ ശാരീരിക അവസ്ഥയിലും മാനസികാവസ്ഥയിലും മാറ്റം വരുത്തി.

urfi javed

ഇത്രയും മെലിഞ്ഞിരുന്നിട്ടും തന്റെ മുഖം വീര്‍ത്താണ് ഇരുന്നതെന്ന് ഉര്‍ഫി പറഞ്ഞു.പലരും കോസ്മറ്റിക് സര്‍ജറി ചെയ്തുവെന്നും ഫില്ലറുകള്‍ വച്ചതാണെന്നും തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ അതൊന്നുമല്ല കാരണമെന്ന് പറയുകയാണ് ഉര്‍ഫി. ഭക്ഷണം ഒഴിവാക്കിയതും അലര്‍ജികള്‍ ശ്രദ്ധിക്കാതിരുന്നതും ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകാന്‍ കാരണമായി. ഇപ്പോള്‍ കൃത്യമായ ചിട്ടയോടുകൂടിയുള്ള വ്യായാമവും ഭക്ഷണവുമെല്ലാം തന്റെ ആരോഗ്യം മെച്ചപ്പെടുത്തിയതായി ഉര്‍ഫി ജാവേദ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

Content Highlights : Actress Urfi Javed says excessive dieting has worsened her physical and mental condition





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image