823 വർഷത്തിലൊരിക്കൽ വരുന്ന 'മിറക്കിളിലിൻ' ഫെബ്രുവരിയോ? പിന്നിലെ സത്യം ഇതാ

ഈ വർഷത്തെ ഫെബ്രുവരി മാസത്തിൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളും കൃത്യം നാല് തവണ വീതം വരുന്നുണ്ടെന്നും, ഇത് 823 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന 'മിറക്കിളിലിൻ' എന്ന പ്രതിഭാസമാണെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

823 വർഷത്തിലൊരിക്കൽ വരുന്ന 'മിറക്കിളിലിൻ' ഫെബ്രുവരിയോ? പിന്നിലെ സത്യം ഇതാ
dot image

2026 ഫെബ്രുവരി മാസത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് മിറക്കിളിലിൻ പ്രതിഭാസം. ഈ വർഷത്തെ ഫെബ്രുവരി മാസത്തിൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളും കൃത്യം നാല് തവണ വീതം വരുന്നുണ്ടെന്നും, ഇത് 823 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന 'മിറക്കിളിലിൻ' (MiracleIn) എന്ന പ്രതിഭാസമാണെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചാൽ ഇത് വെറുമൊരു വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമാകും. ഒരു ആഴ്ചയിൽ 7 ദിവസങ്ങളാണുള്ളത്. 7 x 4 = 28. അതിനാൽ 28 ദിവസമുള്ള ഏതൊരു ഫെബ്രുവരി മാസത്തിലും എല്ലാ ദിവസങ്ങളും നാല് തവണ മാത്രമേ ഉണ്ടാകൂ.

February 2026

അധിവർഷങ്ങളിൽ ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുമ്പോൾ മാത്രമാണ് ഇതിൽ മാറ്റം വരിക. അപ്പോൾ ഏതെങ്കിലും ഒരു ദിവസം മാത്രം 5 തവണ വരും. 2025-ലും 2023-ലും ഇതേപോലെ എല്ലാ ദിവസങ്ങളും കൃത്യം നാല് തവണ വീതം തന്നെയായിരുന്നു ഫെബ്രുവരിയിലെ ദിവസങ്ങൾ. 2024 അധിവര്‍ഷമായിരുന്നു.

അതിനാൽ ഇതിനെ 823 വർഷത്തിലൊരിക്കൽ നടക്കുന്ന പ്രതിഭാസമെന്ന് വിളിക്കാൻ കഴിയില്ല. ഭാഗ്യം കൊണ്ടുവരുമെന്നും അത്ഭുതമാണെന്നും പറഞ്ഞ് ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


Content Highlights: Social media news about a rare MiracleIn phenomenon in February 2026 is false, as any 28-day February naturally has each weekday exactly four times.

dot image
To advertise here,contact us
dot image