ഹംഗ്രി നിങ്ങളെ ആംഗ്രിയാക്കുമോ? എന്താണ് ഹാംഗ്രി എന്നറിയാം

മൃഗങ്ങളിലും മനുഷ്യരിലുമെല്ലാം വിശന്നാൽ മാനസികാവസ്ഥയിൽ പല വിധ മാറ്റങ്ങൾ ഉണ്ടാകാം

ഹംഗ്രി നിങ്ങളെ ആംഗ്രിയാക്കുമോ? എന്താണ് ഹാംഗ്രി എന്നറിയാം
dot image

ഹംഗ്രി (Hungry) എന്നാൽ വിശപ്പ്, ആംഗ്രി (angry) എന്നാൽ ദേഷ്യം. ചോദ്യമിതാണ് വിശപ്പ് നിങ്ങളിൽ ദേഷ്യമുണ്ടാക്കുമോ? ചിലർ പറയില്ലേ, വിശന്നാൽ ഞാൻ ഞാനല്ലാതെയാകുമെന്ന്. അത് ഒരു പരിധിവരെ ശരിയാണ്. ചിലയാളുകൾക്ക് വിശപ്പ് വന്നാൽ അത് പ്രതിഫലിക്കുന്നത് ദേഷ്യത്തിന്റെ രൂപത്തിലാകും. വിശപ്പ് വന്നാൽ അതിനൊരു പരിഹാരമേയുള്ളു, നന്നായി ആഹാരം കഴിക്കുക.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയിൽ വിശന്നിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ അവസ്ഥയെ സൂചിപ്പിക്കുന്ന ഹാങ്ക്രി എന്ന വാക്ക് ഉൾപ്പെടുത്തിയത്. മൃഗങ്ങളിലും മനുഷ്യരിലുമെല്ലാം വിശന്നാൽ മാനസികാവസ്ഥയിൽ പല വിധ മാറ്റങ്ങൾ ഉണ്ടാകാം. യുകെയിലെ ഒരു സർവകലാശാലയിലെ ഗവേഷകർ മനുഷ്യരിലെ വിശപ്പ് സംബന്ധിച്ച് ഒരു പഠനം നടത്തി. 90പേരിൽ നടത്തിയ പഠനത്തിൽ അവർ ഊർജനില, വിശപ്പ്, മാനസികാവസ്ഥ എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കാനാണ് ശ്രമിച്ചത്.

Also Read:

ശരീരത്തിനും തലച്ചോറിനും ഊർജം നൽകുന്നത് ഗ്ലൂക്കോസാണ്. സെൻസർ ആപ്പ് ഉപയോഗിച്ച് അവരുടെ ഗ്ലൂക്കോസ് അളവ് നിരന്തരം പരിശോധിച്ചു. എപ്പോഴാണ് അവർ ആപ്പ് ഉപയോഗിക്കുന്നതെന്നതടക്കം ഗവേഷകർ നിരീക്ഷിച്ചു. സ്മാർട്ട്‌ഫോണുപയോഗിച്ച് ഇവരുടെ മാനസികനില പരിശോധിച്ചു. 0 മുതൽ 100 വരെയുള്ള സ്‌കെയിലിൽ ഇവരുടെ വിശപ്പും അളന്നു.

Also Read:

രക്തത്തിലെ പഞ്ചസാര അളവ് കുറഞ്ഞപ്പോഴും വിശപ്പ് അനുഭവപ്പെട്ടപ്പോഴും ഒരു വിഭാഗത്തിന്റെ മാനസികാവസ്ഥയിൽ മാറ്റമുണ്ടായി. എന്നാൽ ഊർജനില കൂടുതൽ കൃത്യമായവരിൽ നെഗറ്റീവ് മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് മനസിലാക്കി. ഒരു വ്യക്തിയുടെ ഊർജനിലയ്ക്കും മാനസികാവസ്ഥക്കുമിടയിൽ ഇന്ററോസെപ്ഷൻ എന്നൊരു ഘട്ടമുണ്ട്. ഇത് ഉയർന്ന നിലയിലുള്ളവർക്ക് മാനസികാവസ്ഥയിലെ മാറ്റങ്ങൾ കുറവായിരുന്നു.

വിശപ്പ് ഉണ്ടായിട്ടും ഇവരുടെ മാനസികാവസ്ഥ സ്ഥിരമായി നിലനിർത്താൻ കഴിഞ്ഞു. തലച്ചോറിലെ ഹൈപ്പോതലാമസ് ന്യൂറോണുകൾ നൽകുന്ന വിശപ്പിന്റെ സൂചന സെറിബ്രൽ കോർട്ടെക്‌സിന്റെ ഭാഗമായ ഇൻസുലയെ സ്വാധീനിക്കും. ഇത് വിശപ്പിന്റെ ഭാഗമായ വികാരങ്ങൾ അനുഭവപ്പെടാനും പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യം തെറ്റായ തീരുമാനം, ആവേശകരമായ പെരുമാറ്റം എന്നിവയിലെത്തിക്കും. ഇതാണ് ആദ്യത്തെ വിഭാഗത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. വിശപ്പ് വന്നാല്‍ ചിലരില്‍ ദേഷ്യം വരാനുള്ളതിന്‍റെ കാരണവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Content Highlights: Some people become “hangry” when hungry due to low blood sugar and hormonal changes that affect mood, emotions, and self-control.

dot image
To advertise here,contact us
dot image