ഭാര്യയുടെ ഐഫോണ്‍ കാണാതായി, ഭര്‍ത്താവ് എക്‌സില്‍ പോസ്റ്റിട്ടു; പിന്നീട് സംഭവിച്ചത്

ഒരു ദിവസം മുഴുവന്‍ തിരഞ്ഞിട്ടും ഫോണിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല

ഭാര്യയുടെ ഐഫോണ്‍ കാണാതായി, ഭര്‍ത്താവ് എക്‌സില്‍ പോസ്റ്റിട്ടു; പിന്നീട് സംഭവിച്ചത്
dot image

വിലപിടിപ്പുളള എന്തെങ്കിലും വസ്തുക്കള്‍ കാണാതെ പോവുകയും അതെവിടെയാണ് എന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്താലോ? ആകെയൊരു നിസ്സഹായാവസ്ഥ തോന്നും അല്ലേ. അങ്ങനെയൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്. തന്റെ ഭാര്യയുടെ നഷ്ടപ്പെട്ട ഐഫോണ്‍ തിരികെക്കിട്ടാന്‍ വേണ്ടി ഒരാള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിടുകയും ആ പോസ്റ്റ് വൈറലാവുകയും ചെയ്ത സംഭവമാണിത്.

@srinivasFitness എന്ന ഐഡിയില്‍ നിന്നാണ് ഇയാള്‍ എക്‌സില്‍ തന്റെ അനുഭവം പങ്കുവച്ചത്. 'എന്റെ ഭാര്യയുടെ ഐഫോണ്‍ നഷ്ടപ്പെട്ടു. 10 തവണയില്‍ കൂടുതല്‍ ആ നമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരു തവണ ഒരാള്‍ കോള്‍ എടുക്കുകയും ഹിന്ദിയില്‍ എന്തോ സാസാരിക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. എന്റെ ഭാര്യയ്ക്ക് iCloud പാസ് വേഡ് ഓര്‍മ്മയില്ല അതുകൊണ്ട് Find My phone എന്ന മാര്‍ഗ്ഗം ഉപയോഗിക്കാന്‍ കഴിയില്ല. മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ' ഇങ്ങനെയായിരുന്നു പോസ്റ്റ്.

ആ ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും ഫോണിനെ കുറിച്ച് വിവരമൊന്നും കിട്ടിയില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ഫോണ്‍ ഇവര്‍ക്ക് തിരിച്ചുകിട്ടി. ഒരു ഓട്ടോ ഡ്രെെവറുടെ സത്യസന്ധതയായിരുന്നു അതിന് വഴിവെച്ചത്.

യുവാവിന്റെ ഭാര്യ പുറത്തുപോയപ്പോള്‍ ഒരു ഓട്ടോയില്‍ കയറിയിരുന്നു. ഫോണ്‍ ആ ഓട്ടോയില്‍ മറന്നുവയ്ക്കുകയായിരുന്നു. സീറ്റില്‍ ഓഫായി കിടന്നിരുന്ന ഫോണ്‍ പിറ്റേന്ന് രാവിലെ ഓട്ടോ വൃത്തിയാക്കാനെത്തിയ ഉടമസ്ഥനായ സ്വാമി കാണുകയും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനിടുകയും ചെയ്തു. ശേഷം മൊബൈല്‍ ഓണായപ്പോള്‍ വാള്‍പേപ്പറില്‍ ഉടമസ്ഥയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവര്‍ സ്വാമി ആളെ തിരിച്ചറിഞ്ഞ് മൊബൈല്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ഭാര്യയുടെ മൊബൈല്‍ തിരികെകിട്ടിയപ്പോള്‍ യുവാവ് ഓട്ടോഡ്രൈവര്‍ സ്വാമിക്ക് നന്ദി അറിയിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തു. ധാരാളം ആളുകളാണ് എക്‌സ് പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ പോസ്റ്റ് കണ്ടുകഴിഞ്ഞു. ഓട്ടോ ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

'ഇത്തരം ആളുകളെ വളരെ അപൂര്‍വ്വമായി മാത്രമേ കാണാറുളളൂ. അയാള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണം സഹോദരാ' എന്നാണ് ഒരാള്‍ എഴുതിയത്. ' ഈ സംഭവം വളരെ ഹൃദയ സ്പര്‍ശിയാണ് ' എന്ന് മറ്റൊരാള്‍ കുറിച്ചു. ' സത്യസന്ധരായ ആളുകള്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്, അദ്ദേഹം വളരെ ദയാലുവാണ്, അയാള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇങ്ങനെ പല കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Content Highlights :A man posted on social media platform X to get his wife's lost iPhone back

dot image
To advertise here,contact us
dot image