

ശരീരഭാരം കുറയ്ക്കണമെന്നും ശരീര സൗന്ദര്യം സംരക്ഷിക്കണമെന്നും അതിയായ ആഗ്രഹമുളള നിരവധി പേരുണ്ട്. പക്ഷേ ജോലിയുടെയും പഠനത്തിന്റെയും മറ്റ് പല ഉത്തരവാദിത്തങ്ങളുടെയും ഇടയില്‍ ആഗ്രഹങ്ങളെ മാറ്റിവയ്ക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലെന്നാണ് പലര്‍ക്കും പരാതി. എന്നാല്‍ സമയക്കുറവും ജോലിത്തിരക്കുമൊന്നും ഒരു കാര്യമല്ല, മനസുവച്ചാല്‍ എല്ലാം നടക്കുമെന്ന് പറയുകയാണ് ഡല്‍ഹി സ്വദേശിയും ഡോക്ടറുമായ ഡോ. യാഷ് വര്‍ധന്‍. കഠിനമായ ജോലിസമയം, സമ്മര്‍ദ്ദം, ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ തിരക്കുകള്‍ ഇതിനെല്ലാം ഇടയില്‍നിന്നാണ് താന്‍ ഫിറ്റ്‌നെസിന് സമയം കണ്ടെത്തിയതെന്ന് ഡോക്ടര്‍ പറയുന്നു. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിവസവും 15 മുതല്‍ 16 മണിക്കൂര്‍ വരെയൊക്കെ പഠിക്കാനായി മാറ്റിവച്ചിരുന്നു. ആ സമയത്ത് വളരെയധികം ഉത്കണ്ഠയും പിരിമുറുക്കവും ഒക്കെ അനുഭവിച്ചിരുന്നു. സമ്മര്‍ദ്ദംകൊണ്ട് ശരീരമൊക്കെ വേദനിച്ചിരുന്നു. ചെറിയ സന്തോഷങ്ങള്‍ പോലും അനുഭവിക്കാന്‍ കഴിഞ്ഞില്ല. ശരീരം വണ്ണം വെച്ചാണിരുന്നത്. അന്ന് വേദനിക്കാത്ത ശരീരവും സ്ഥിരതയുള്ള മനസും മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ
ഡോക്ടറായതിന് ശേഷം പല ആളുകളും തന്റെ അടുത്തേക്ക് ഫിറ്റ്‌നെസിനെക്കുറിച്ചുളള സംശയങ്ങളുമായി വരാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ഫിറ്റ്‌നെസ് പരിശീലകന്‍ കൂടിയായത്. ഇപ്പോഴിതാ ഒരു വര്‍ഷംകൊണ്ട് 22 കിലോ ഭാരം കുറച്ച് ഞാനും ഫിറ്റ്‌നസും ശരീര സൗന്ദര്യവും നിലനിര്‍ത്തുന്നു.' ഡോ. യാഷ് വര്‍ധന്‍ പറയുന്നു.
1 year.
— Dr. Yash Vardhan (@docyashvardhan) November 19, 2025
22kgs down.
Not during an easy season of life
but while working brutal hours, building an online business, navigating stress, chaos and an unpredictable routine.
Showed up anyway.
Ruthlessly. Consistently. Quietly.
And the best part
this isn’t a one-time story.
I’ve… pic.twitter.com/GX9bHYqNtm
ഭക്ഷണക്രത്തില്‍ വളരെയധികം ചിട്ടയാണ് ഡോ.യാഷിനുളളത്. പഴങ്ങള്‍, പനീര്‍ റോസ്റ്റ് ചെയ്തത്, പാല്‍ ഇവയൊക്കെയാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്. ഉച്ച ഭക്ഷണമായി പനീറും പച്ചക്കറികളും തൈരും രാത്രിയില്‍ കിച്ചടിയും തൈരുമാണ് യാഷിന്റെ ഭക്ഷണം. ഒന്നും എളുപ്പമായിരുന്നില്ല. കഠിന പരിശ്രമവും ആത്മവിശ്വാസവും വേണമായിരുന്നു. സമയം ഇല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അത് നമ്മള്‍ കണ്ടെത്തുന്നതാണെന്നും ഡോ. യാഷ് പറയുന്നു.
Content Highlights :Dr. Yash Vardhan's experience will inspire those who worry about not having time to lose weight.