'ബ്രേക്കപ്പ് ആയി സാർ ലീവ് വേണം', ബോസിന് ജീവനക്കാരന്റെ 'സത്യസന്ധമായ മെയിൽ'; ഉടൻ ലീവ് അപ്പ്രൂവ്ഡ് !

ഇപ്പോഴത്തെ ജെൻസി തലമുറ ഒരുകാര്യവും മാച്ചുവെക്കുന്നില്ല എന്ന തലക്കെട്ടോടെയാണ് ജസ്‌വീർ ഈ മെയിൽ പങ്കുവെച്ചിരിക്കുന്നത്

'ബ്രേക്കപ്പ് ആയി സാർ ലീവ് വേണം', ബോസിന് ജീവനക്കാരന്റെ 'സത്യസന്ധമായ മെയിൽ'; ഉടൻ ലീവ് അപ്പ്രൂവ്ഡ് !
dot image

ലീവ് എന്നത് ഏത് തൊഴിൽ ചെയ്യുന്നയാളുടെയും ഒരു അവകാശമാണ്. നിശ്ചിത ദിവസം തൊഴിലെടുത്താൽ ഒരു ദിവസം ഓഫ് അവയ്ക്ക് പുറമെ കാഷ്വൽ, മെഡിക്കല്‍, പിഎല്‍, കോമ്പൻസേറ്ററി തുടങ്ങി പല ലീവുകളും നമ്മൾക്ക് ലഭിക്കാറുണ്ട്. പലര്‍ക്കും അവധിയെടുക്കാന്‍ കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഗുരുഗ്രാമിലെ ഒരു കമ്പനി ഉടമയ്ക്ക് ലഭിച്ച അവധി അപേക്ഷ ഒരേസമയം ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ആണ്.

നോട്ട് ഡേറ്റിംഗ് എന്ന കമ്പനിയുടെ സിഇഒ ആയ ജസ്‌വീർ സിങിനാണ് വിചിത്രമായ ഒരു അവധി അപേക്ഷ ലഭിച്ചത്. ബ്രേക്കപ്പിലാണെന്നും അതിനാല്‍ കുറച്ചുദിവസം അവധി വേണമെന്നുമാണ് ജീവനക്കാരന്‍ മെയിലില്‍ പറയുന്നത്. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അതാണ് അവധി ചോദിച്ചതെന്നും മെയിലില്‍ ഇയാള്‍ വിശദീകരിക്കുന്നുണ്ട്.

അയച്ച വ്യക്തി കാര്യം കൃത്യമായി അവതരിപ്പച്ചതില്‍ സന്തുഷ്ടനായ ജസ്വീര്‍ ജെന്‍സി തലമുറ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്ന് പറഞ്ഞാണ് മെയില്‍ പങ്കുവച്ചിരിക്കുന്നത്. സത്യസന്ധമായ ഒരു മെയില്‍ ആണിതെന്നും ജസ്‌വീർ പറയുന്നുണ്ട്. ജീവനക്കാരന് എന്തായാലും ജസ്‌വീർ അവധി അനുവദിച്ചിട്ടുണ്ട്. ജോലി സ്ഥലങ്ങളിൽ തൊഴിലാളിയുടെ മാനസികാരോഗ്യത്തെ കൂടി പരിഗണിക്കുന്നത് വലിയ കാര്യമാണെന്നും ഇദ്ദേഹത്തിന് ലീവ് ലഭിച്ചത് അഭിനന്ദനാർഹമാണെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം.

എന്നാൽ ഇത് അനാരോഗ്യകരമായ രീതിയല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. കല്യാണത്തിന് പോലും ലീവ് എടുക്കാത്തവരുള്ളപ്പോൾ എങ്ങനെയാണ് വെറും ബ്രേക്കപ്പിന് ലീവ് കൊടുക്കുക എന്നതാണ് ഒരാൾ ചോദിച്ചത്. അതിന് ജസ്‌വീർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, 'കല്യാണത്തിനേക്കാളും ബ്രേക്കപ്പിനാണ് ലീവ് വേണ്ടത് ഭായ് !'

Content Highlights: employee asks for breakup leave, sparks discussion online

dot image
To advertise here,contact us
dot image