'മെസി വരണം,അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണം, നടക്കരുത് എന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹം'; CPIM ജില്ലാ സെക്രട്ടറി

മെസി വരരുതെന്നും ഈ പരിപാടി നടക്കരുത് എന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് എസ് സതീഷ്

'മെസി വരണം,അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണം, നടക്കരുത് എന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹം'; CPIM ജില്ലാ സെക്രട്ടറി
dot image

കൊച്ചി: കേരളത്തിൽ മെസി വരണമെന്നും ഇന്റർനാഷണൽ മത്സരം ഇവിടെ നടക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടി എസ് സതീഷ്. അതാണ് കേരളത്തിന്റെയും നമ്മുടെയും ആഗ്രഹം. കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന പരിപാടിയാണത്. അതിന് തയ്യാറായി ഒരു സ്‌പോൺസർ വരുമ്പോൾ ഏത് സർക്കാർ ആയാലും പിന്തുണയ്ക്കണമെന്നും സതീഷ് പറഞ്ഞു.


നാടിനാണ് അതിന്റെ ഗുണമെന്ന് മനസ്സിലാക്കണം.മത്സരം നടക്കരുത് എന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. വിമർശനം ഉന്നയിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. കോൺഗ്രസ് നേതാക്കൾ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നുവെന്നും എസ് സതീഷ് പറഞ്ഞു.

മെസി വരരുതെന്നും ഈ പരിപാടി നടക്കരുത് എന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായി അക്രമിക്കാനുള്ള സാധ്യത ആയാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. ചെയ്ത തെറ്റ് കോൺഗ്രസ് അംഗീകരിക്കണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന്റെ വികസന സാധ്യതകളെ നശിപ്പിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിൽ നടക്കണം എന്നാണ് സിപിഐഎമ്മിന്റെ നയമെന്നും എസ് സതീഷ് പറഞ്ഞു.


Content Highlights: Messi should come to Kerala and international matches should be held here cpim leader s satheesh

dot image
To advertise here,contact us
dot image