ചെര്‍ണോബിലില്‍ നീല നിറമുള്ള നായകളെ കണ്ടെത്തി; അത്ഭുതവും ആശങ്കയുമുയര്‍ത്തി പ്രദേശവാസികള്‍

നായകളുടെ പരിപാലകരായ ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ എന്ന സംഘടനയാണ് ചിത്രങ്ങള്‍ പങ്കിട്ടത്

ചെര്‍ണോബിലില്‍ നീല നിറമുള്ള നായകളെ കണ്ടെത്തി; അത്ഭുതവും ആശങ്കയുമുയര്‍ത്തി പ്രദേശവാസികള്‍
dot image

ചെര്‍ണോബിലില്‍ നീല നിറത്തിലുള്ള നായകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കടും നീല നിറത്തില്‍ കാണപ്പെടുന്ന ഈ നായകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായകളുടെ പരിപാലകരായ ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ എന്ന സംഘടനയാണ് ചിത്രങ്ങള്‍ പങ്കിട്ടത്.

വന്ധ്യകരണത്തിനായി നായ്ക്കളെ പിടിക്കാന്‍ പോയപ്പോഴാണ് തങ്ങള്‍ പൂര്‍ണ്ണമായും നീല നിറമുള്ള മൂന്ന് നായകളെ കണ്ടെത്തിയതെന്നും ഇവയുടെ ഈ നീല നിറത്തിന് പിന്നില്‍ കാരണം എന്താണെന്ന് മനസിലാക്കാനായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. ഈ നായകളെ പിടികൂടാന്‍ ഇത് വരെ അധികൃതർക്ക് സാധിച്ചിട്ടില്ല. പിടികൂടിയാൽ മാത്രമേ തുടർന്നുള്ള പരിശോധനകൾ നടത്താൻ സാധിക്കുള്ളൂ. രോമം, രക്തം എന്നിവ ഉൾപ്പടെ എടുത്ത് പരിശോധന നടത്തേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ചെർണോബിൽ ദുരന്തവും നായകളും

1986 ല്‍ നടന്ന ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു നായകളുടെ പിന്‍ഗാമികളാണ് ഈ നായകള്‍ എന്നാണ് കണ്ടെത്തല്‍. ആൾതാമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലാണ് നിലവിൽ ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ നിറംമാറ്റത്തിന് ആണവ ദുരന്തവുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കും. പുതിയ ഏതെങ്കിലും രാസവസ്തുക്കളുമായി ഇവ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണോ ഈ നിറം മാറ്റത്തിന് കാരണമെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. കാഴ്ചയില്‍ വിചിത്രമായി കാണപ്പെട്ടെങ്കിലും ഇവ ആരോഗ്യകരമായ അവസ്ഥയിലാണ് നിലവിലുള്ളതെന്ന് മൃഗ സംരക്ഷണ സംഘടന വ്യക്തമാക്കുന്നു.

Content Highlights- Blue dogs found in Chernobyl; locals express surprise and concern

dot image
To advertise here,contact us
dot image