മോഷ്ടിക്കാൻ കയറിയ റസ്റ്ററന്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും;ചർച്ചയായി സിസിടിവി ദൃശ്യങ്ങൾ

റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഈ റസ്റ്ററന്‍റ് സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ വെെറലാണ്

മോഷ്ടിക്കാൻ കയറിയ റസ്റ്ററന്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും;ചർച്ചയായി സിസിടിവി ദൃശ്യങ്ങൾ
dot image

മോഷണത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവാവും യുവതിയും. അമേരിക്കയിലെ അരിസോണയിലുള്ള മോൺ ചെറി എന്ന റസ്റ്ററന്റിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന മോഷണം സിസിടിവിയിൽ പതിയുകയായിരുന്നു.

റസ്റ്ററന്റിൽ നിന്ന് പണവും ഒരു ഐഫോണുമാണ് ഇവർ മോഷ്ടിച്ചത്. അതിക്രമിച്ചു കയറിയ ശേഷം മോഷണം നടത്തിന് മുൻപ് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇവർ പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചത്.

റോസാപ്പൂക്കളുമായുള്ള ഡിസൈനുമായി അതിമനോഹരമായ ഇന്റീരിയറുള്ള റസ്റ്ററന്റാണ് മോൺ ചെറി. ഇൻസ്റ്റഗ്രാം അടക്കം എല്ലാ സമൂഹമാധ്യമങ്ങളിലും ഈ റസ്റ്ററന്റ് പ്രശസ്തമാണ്.

സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ തനിക്ക് വിചിത്രമായി തോന്നിയെന്നാണ് റസ്റ്ററന്റ് ഉടമയായ ലെക്‌സി കാലിസ്‌കന്റെ വാക്കുകൾ.

Mon Cheri Restaurant
മോണ്‍ ചെറി റസ്റ്ററന്‍റ്

'അവർക്ക് ആ നിമിഷത്തിൽ എല്ലാം കൈവിട്ടുപോയതായിരിക്കാം. അതാകാം മോഷണത്തിനിടെ എല്ലാം മറന്ന് ഇങ്ങനെയൊക്കെ ചെയ്തത്. ചുറ്റും റോസാപ്പൂക്കളല്ലേ. കുറച്ച് റൊമാന്റിക് ആകാമെന്ന് തോന്നിക്കാണും,' എബിസി15 അരിസോണ എന്ന മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ലെക്‌സി കാലിസ്‌കൻ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമാകുന്ന സ്‌ക്രീൻ ഷോട്ടുകൾ

റസ്റ്ററന്റിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. 'രണ്ട് ലവ് ബേർഡ്‌സ് ഞങ്ങളുടെ റസ്റ്ററന്റിൽ മോഷ്ടിക്കാൻ കയറി. ആർക്കെങ്കിലും ഇവരെ അറിയാമോ' എന്നാണ് ചിത്രങ്ങൾക്ക് ഇവർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.


Content Highlights: US couple break into a restaurant for theft but gets intimate and CCTV captures it all

dot image
To advertise here,contact us
dot image