എങ്ക പാത്താലും ഹസ്കി, ഒടുവിൽ പടച്ചുവിട്ടവൻ തന്നെ എത്തി; ട്രെൻഡിങ് വീഡിയോയ്ക്ക് ചുവടുവെച്ച് വിജയ് ആന്റണി

എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്

എങ്ക പാത്താലും ഹസ്കി, ഒടുവിൽ പടച്ചുവിട്ടവൻ തന്നെ എത്തി; ട്രെൻഡിങ് വീഡിയോയ്ക്ക് ചുവടുവെച്ച് വിജയ് ആന്റണി
dot image

ഒരു ഹസ്കി നായയുടെ ഡാൻസിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ഭരിച്ചുകൊണ്ടിരിക്കുന്നത്. എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്. മിൽമ ഉൾപ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു ഭാഗത്തിലാണ് ഡാൻസർ ഹസ്കി ചുവടുവെയ്ക്കുന്നത്.

ഇപ്പോഴിതാ ഈ ട്രെൻഡിനെ അനുകരിച്ച് എത്തിയിരിക്കുകയാണ് ഗാനത്തിന്റെ സൃഷ്ടാവായ സാക്ഷാൽ വിജയ് ആന്റണി. അദ്ദേഹം ഈണം നൽകിയ ഗാനത്തിനൊപ്പമാണ് ഈ ഹസ്കി ഡാൻസ് വൈറലാകുന്നത്. 'പൂക്കി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഹസ്കി ഡാൻസിന് വിജയ് ആന്റണി ചുവടുവച്ചത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എന്തായാലും നിമിഷ നേരം കൊണ്ട് ഈ വേർഷൻ വൈറലാകുകയാണ്. ഹസ്കി ഡാൻസിന്റെ മറ്റു പതിപ്പുകളെപ്പോലെ ഈ വേർഷനും ഹിറ്റാകുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം പേജുകൾ ഇതിനോടകം ഹസ്കി ഡാൻസ് ട്രെൻഡിന് പിന്നാലെയാണ്. ട്രോൾ രൂപത്തിലും ഹസ്കി ഡാൻസ് ട്രെൻഡാകുന്നുണ്ട്. ‘കൂലി’യുടെ ക്ലൈമാക്സിൽ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ ഇൻട്രോ സീനിൽ കാണിക്കുന്ന ഹസ്കികൾ ഡാൻസ് ചെയ്യുന്നതാണ് വൈറലായ വീഡിയോകളിൽ ഒന്ന്. പാട്ടിന്റെ ബിജിഎമ്മിന് മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചുവടുവയ്ക്കുന്ന വീഡിയോകൾക്കും വൻ റീച്ചാണ് ലഭിക്കുന്നത്.

അതേസമയം, ശക്തി തിരുമകൻ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് ആന്റണി ചിത്രം. സിനിമ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. അരുൺ പ്രഭു രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ശക്തി തിരുമഗൻ'.ചിത്രത്തിൽ സുനിൽ കൃപലാനി, തൃപ്തി രവീന്ദ്ര, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സിനിമ ലഭ്യമാകും.

Content Highlights: Vijay antony recreates the viral husky dance

dot image
To advertise here,contact us
dot image