

20കളിലും 30കളിലും ഉള്ള അതേ ഊര്‍ജ്ജത്തോടെയും ആരോഗ്യത്തോടെയും 40കളെത്തുമ്പോഴും ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആഗ്രഹിക്കുവരുണ്ടോ? 40കളിലെത്തുമ്പോള്‍ ശരീരത്തിന് പല മാറ്റങ്ങളും സംഭവിക്കുന്നു. 30 വയസ്സ് കഴിയുമ്പോള്‍ത്തന്നെ നമ്മുടെ പേശികളുടെ ആരോഗ്യം കുറഞ്ഞുവരുന്നു. അത് 40തില്‍ എത്തുമ്പോള്‍ പിന്നെയും കുറയും. പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ ആരോഗ്യത്തിലുണ്ടാകുന്ന കുറവ് ശരീരസൗന്ദര്യം തന്നെ ഇല്ലാതാക്കുകയും പേശികള്‍ തൂങ്ങാനിടയാക്കുകയും ചെയ്യും. നിങ്ങളുടെ 40കളില്‍ കരുത്തുറ്റ ശരീരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ മൂന്ന് വ്യായാമങ്ങള്‍ ഉറപ്പായും ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഫിറ്റ്‌നെസ് വിദഗ്ധയായ ലിസ് ഹില്ലിയാര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കൂ.
Core strength വര്‍ധിപ്പിക്കാനും തോളിന്റെയും തുടയുടെയും പേശികളുടെ ബലം വര്‍ധിപ്പിക്കാനും ബാലന്‍സ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന വ്യായാമമാണ് ഇത്. കൈകളും കാല്‍മുട്ടുകളും ഉപയോഗിച്ചാണ് ഈ വ്യായാമം ചെയ്യേണ്ടത്.

1 ഇടതുകാലും വലതുകയ്യും കുത്തി നിന്ന് ഇടതുകയ്യും വലതുകാലും നീട്ടി പിടിക്കുക.
2 നീട്ടി പിടിച്ച കൈയ്യും കാലും ഒരുപോലെ മുന്നിലേക്കും പിറകിലേക്കും കൊണ്ടുവന്ന് കൈയ്യുടെയും കാലിന്റെയും മുട്ടുകള്‍ കൂട്ടി മുട്ടിക്കുക.
3 ഈ വ്യായാമം ചെയ്യുമ്പോള്‍ നടുവ് നേരെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇടതുകാലും വലതുകയ്യും കുത്തി ചെയ്ത വ്യായാമം വലതുകാലും ഇടതുകയ്യും നിലത്ത് കുത്തിയും ചെയ്യുക.
4 രണ്ട് രീതിയിലും പത്ത് പ്രാവശ്യം വീതം വ്യായാമം ആവര്‍ത്തിക്കേണ്ടതാണ്.
ഈ വ്യായാമം പെക്‌റ്റോറല്‍സ്, ബൈസെപ്‌സ്, ട്രൈസെപ്‌സ്, ബാക്ക് പേശികള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള എല്ലാ പേശികളെയും ബലപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രായമാകുമ്പോള്‍ മുന്‍ഭാഗത്തെ പേശികള്‍ ബലം കുറഞ്ഞ് അയഞ്ഞ് തൂങ്ങുന്നത് തടയാനും അവിടങ്ങളിലെ ബലം നിലനിര്‍ത്താനും ഇത് സഹായിക്കും.

1 കാലുകള്‍ നേരെ പിന്നിലേക്ക് നീട്ടി വിരലുകളില്‍ കുത്തി നിര്‍ത്തുക.
2 കൈകള്‍ നെഞ്ചിനേക്കാള്‍ വീതിയില്‍ വശങ്ങളിലേക്ക് അകത്തി വയ്ക്കുക.
3 ശരീരം നേരെ വച്ച് ശ്വാസം എടുത്തുകൊണ്ട് നെഞ്ച് താഴ്ത്തുകയും പൊക്കുകയും ചെയ്യുക. നെഞ്ച് തറയ്ക്ക് തൊട്ട് മുകളിലായിരിക്കുമ്പോള്‍ രണ്ട് സെക്കന്റ് അങ്ങനെതന്നെ തുടരുക.
4 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഒരു സെക്കന്റിനുള്ളില്‍ കൈകള്‍ പൊക്കി ശരീരം നേരെയാക്കുക. ഇങ്ങനെ പത്ത് പ്രാവശ്യം ചെയ്യാവുന്നതാണ്.
സങ്കീര്‍ണ്ണമായ ചലനങ്ങളുടെയോ ഉപകരണങ്ങളുടെയോ സഹായമില്ലാതെ ശരീരത്തിന്റെ പിന്‍ഭാഗത്തെയും കോര്‍ഭാഗത്തെയും ബലപ്പെടുത്താനുള്ള വ്യായാമമാണ് വാള്‍ സിറ്റ്. ദൈനംദിന പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ശരീരത്തിന്റെ പിന്‍ഭാഗത്തെ ശക്തി ആവശ്യമാണ്.

1 ചുമരിനോട് ചേര്‍ന്ന് നില്‍ക്കുക.
2 കസേയില്‍ ഇരിക്കുന്ന രീതിയില്‍ കാലുകള്‍ മുന്നോട്ട് വച്ച് 30-60 സെക്കന്റ് നേരം നില്‍ക്കുക.
3 ചുമരില്‍നിന്ന് തളളി എഴുന്നേറ്റ് നിന്ന് പോസില്‍നിന്ന് പുറത്ത് കടക്കുക.
Content Highlights : 3 simple exercises you can do daily to stay healthy even after 40