വിറ്റമിന്‍ ഡിയുടെ കുറവ് ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണമാകുമോ? അദൃശ്യ വില്ലനാണ് വിറ്റമിന്‍ ഡി

പറയാന്‍ പറ്റാത്ത ശാരീരിക-മാനസിക പ്രശ്‌നങ്ങളുമായി സ്ത്രീകള്‍ നിശബ്ദം നിരന്തരം ജീവിക്കുകയാണ്. ഈ വേദനകള്‍ വാക്കുകളില്‍ ഒതുക്കാനാവില്ല. അതിനാല്‍തന്നെ അവഗണനയും തെറ്റായ വിലയിരുത്തലുകളും അവര്‍ക്ക് നേരിടേണ്ടി വരുന്നു.

വിറ്റമിന്‍ ഡിയുടെ കുറവ് ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണമാകുമോ? അദൃശ്യ വില്ലനാണ് വിറ്റമിന്‍ ഡി
dot image

രാത്രി പതിയെ കറുത്തുവരുമ്പോള്‍, മിനുവിന്റെ മനസ്സും അതുപോലെ ഇരുണ്ടു പോകുന്നു. ജോലിക്കു ശേഷം വീട്ടിലെ ശബ്ദങ്ങള്‍ പോലും അസഹ്യമായി തോന്നുന്നു. കുഞ്ഞിന്റെ ഹോംവര്‍ക്ക് നോക്കാന്‍ താല്‍പര്യമില്ല. അകാരണമായ ദേഷ്യവും അലസതയും അവളെ പിടികൂടുന്നു. ഭര്‍ത്താവ് രാഹുല്‍ അവളെ എത്ര സ്‌നേഹിക്കുന്നുവെന്ന് അവള്‍ക്കറിയാം. എന്നിട്ടും കഴിഞ്ഞ ആറുമാസമായി ചെറിയ കാര്യങ്ങള്‍ പോലും അവളെ പ്രകോപിപ്പിക്കുന്നു. 'നീ എന്നെ മനസ്സിലാക്കുന്നില്ല!' 'എന്തിനാ എപ്പോഴും ഇങ്ങനെ?'പഴയ വേദനകള്‍ എടുത്ത് അവനെ കുറ്റപ്പെടുത്തുന്നു. അവളെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചാല്‍, അവള്‍ കൂടുതല്‍ പ്രകോപിതയാകുന്നു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അറിയാതെ അവന്‍ മൗനം പാലിക്കുന്നു. അവള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു.

മിനുവിനാണെങ്കില്‍ സ്വന്തം പെരുമാറ്റത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നില്ല. 'ഞാനെന്തോ ഇങ്ങനെയാണ്, ഞാന്‍ എന്റെ കുടുംബത്തെ നശിപ്പിക്കുകയാണോ?' എന്നൊക്കെയാണ് മിനുവിന്റെ ചിന്ത. കുറ്റബോധം, ക്ഷീണം, തളര്‍ച്ച.. പല രാത്രികളിലും ബാത്ത്റൂമില്‍ ഇരുന്ന് ശബ്ദമില്ലാതെ കരയുക. മിനുവിന് ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ഒന്നും ചെയ്യാനാകുന്നില്ല. ഒരു രാത്രി, കുഞ്ഞ് ഉറങ്ങുമ്പോള്‍, മിനു പൊട്ടിക്കരഞ്ഞു. കരച്ചില്‍ കേട്ടാണ് രാഹുല്‍ ഉണര്‍ന്നത്. പക്ഷെ എന്തുചെയ്യണമെന്നറിയാതെ അവന്‍ പകച്ചുനിന്നു.

മനസ്സിന് എന്തോ സുഖമില്ല, ശൂന്യത അനുഭവപ്പെടുന്നു, ഒന്നിനോടും താല്പര്യമില്ല, അലസത, അകാരണമായ ദേഷ്യം..മിനുവിന്റെ മാത്രമല്ല ഇന്നത്തെ കാലത്ത് ഒട്ടേറെ സ്ത്രീകള്‍ ഒരു ദിവസം തുടങ്ങുന്നത് ഇത്രമേല്‍ കനവുമായിട്ടാണ്. പറയാന്‍ പറ്റാത്ത ശാരീരിക-മാനസിക പ്രശ്‌നങ്ങളുമായി അവര്‍ നിശബ്ദം നിരന്തരം ജീവിക്കുകയാണ്. ഈ വേദനകള്‍ വാക്കുകളില്‍ ഒതുക്കാനാവില്ല. അതിനാല്‍തന്നെ അവഗണനയും തെറ്റായ വിലയിരുത്തലുകളും അവര്‍ക്ക് നേരിടേണ്ടി വരുന്നു.

ഇതിനുപിന്നില്‍ ശരീരത്തിലെ ഹോര്‍മോണുകളാണ്. മനസ്സും-ഹോര്‍മോണുകളും തമ്മിലുള്ള ബന്ധത്തിന്റെ അസന്തുലിത്വമാണ് ഇതിന് പിന്നില്‍. വിറ്റാമിന്‍ ഡി കുറവ്, തൈറോയ്ഡ് പ്രവര്‍ത്തനത്തിലെ തകരാറുകള്‍, പി.സി.ഒ.ഡി/പി.സി.ഒ.എസ്, പി.എം.ഡി.ഡി തുടങ്ങിയ ഹോര്‍മോണ്‍-ബന്ധിത അവസ്ഥകള്‍ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു.

ഇതുമൂലമുണ്ടാകുന്ന മാനസിക തകരാറുകള്‍ പലപ്പോഴും മാനസിക രോഗലക്ഷണമായി പോലും പല സ്ത്രീകളും തെറ്റിദ്ധരിക്കപ്പെടുന്നു. സെറോട്ടോണിന്‍, ഡോപ്പാമിന്‍ പോലുള്ള തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ സ്ത്രീയുടെ മാനസികാരോഗ്യത്തെയും, ബന്ധങ്ങളെയും, ജീവിതഗതിയെയും ആഴത്തില്‍ പ്രതികൂലമായി ബാധിക്കുന്നു.

ഇത് പലപ്പോഴും കുടുംബത്തെ, കുഞ്ഞുങ്ങളെ, ജോലിസ്ഥലത്തെ, പേരന്റിങ്ങിനെ കുട്ടികളുടെ പഠന-സ്വഭാവ രൂപീകരണത്തെ വരെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ, ഈ അദൃശ്യ വേദനകളെ മനസ്സിലാക്കുകയും, യഥാര്‍ത്ഥ ചികിത്സയിലൂടെ അതിനെ നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് അവളെ കേള്‍ക്കാന്‍, മനസ്സിലാക്കാന്‍, പിന്തുണയ്ക്കാന്‍ സമൂഹം തയ്യാറാകേണ്ട സമയമാണിത്. മനസ്സ് നിയന്ത്രിക്കുന്ന അദൃശ്യ ഹോര്‍മോണ്‍മനസ്സ് നിയന്ത്രിക്കുന്ന അദൃശ്യ ഹോര്‍മോണ്‍ വിറ്റാമിന്‍ ഡി എന്നത് വെറും വിറ്റാമിനല്ല.സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന ഇത് അസ്ഥികളുടെ കരുത്തിന് മാത്രമല്ല, ഹോര്‍മോണുകളെയും മനസ്സിനെയും സന്തുലിതമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വിറ്റാമിന്‍ ഡി സ്ത്രീകളില്‍ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ ലൈംഗിക ഹോര്‍മോണുകളുടെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി, ഒവേറിയന്‍ പ്രവര്‍ത്തനം, ആന്‍ഡ്രജന്‍ ലെവല്‍ എന്നിവയെ നിയന്ത്രിക്കുന്നതിനാല്‍ പി.സി.ഒ.ഡി ഉള്ള സ്ത്രീകള്‍ക്ക് ഇത് പ്രത്യേകിച്ചും പ്രധാനമാണ്.

മനസ്സിനെ എങ്ങനെ ബാധിക്കുന്നു?മനസ്സിനെ എങ്ങനെ ബാധിക്കുന്നു?

തലച്ചോറില്‍ സന്തോഷവും സമാധാനവും നല്‍കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോട്ടോണിന്‍, ഡോപ്പാമിന്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വിറ്റാമിന്‍ ഡി സ്വാധീനിക്കുന്നു. ഇത് കുറയുമ്പോള്‍ മനോഭാവം താഴുക, ക്ഷീണം, അലസത, ഉത്കണ്ഠ, വിഷാദം, വികാര നിയന്ത്രണ പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിക്കുന്നു.

തൈറോയ്ഡ് പ്രവര്‍ത്തനവും മാനസികാരോഗ്യവുംതൈറോയ്ഡ് പ്രവര്‍ത്തനവും മാനസികാരോഗ്യവും

കഴുത്തിലെ ചെറിയ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ 'കണ്ട്രോള്‍ സെന്റര്‍' പോലെയാണ്. T3, T4 എന്ന ഹോര്‍മോണുകള്‍ ശരീരത്തിന്റെ ഊര്‍ജം, മെറ്റബോളിസം, താപനില, മനോഭാവം, ഉറക്കം, മാസമുറ എന്നിവയെ നിയന്ത്രിക്കുന്നു. ഇത് ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ മനസ്സും ശരീരവും മന്ദഗതിയിലാകും.

ഹൈപ്പോതൈറോയ്ഡിസം (തൈറോയ്ഡ് കുറവ്)

  • എപ്പോഴും ക്ഷീണം, വിഷാദം, 'ബ്രെയിന്‍ ഫോഗ്'
  • ശരിയായി ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥ, ഊര്‍ജമില്ലായ്മ
  • ശരീരഭാരം കൂടുക
  • മാസമുറ പ്രശ്‌നങ്ങള്‍

ഹൈപ്പര്‍തൈറോയ്ഡിസം (തൈറോയ്ഡ് കൂടുതല്‍)

1.എപ്പോഴും ക്ഷീണം, വിഷാദം, 'ബ്രെയിന്‍ ഫോഗ്'
2.ശരിയായി ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥ, ഊര്‍ജമില്ലായ്മ
3.ശരീരഭാരം കൂടുക

മാസമുറ പ്രശ്‌നങ്ങള്‍
1.അസ്വസ്ഥത, പ്രകോപനം, ഉന്മാദം
2.ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ
3.ഹൃദയമിടിപ്പ് കൂടുക

  • അസ്വസ്ഥത, പ്രകോപനം, ഉന്മാദം
  • ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ
  • ഹൃദയമിടിപ്പ് കൂടുക

പല സ്ത്രീകള്‍ക്കും പി.സി.ഒ.ഡിയോടൊപ്പം തൈറോയ്ഡ് പ്രശ്‌നങ്ങളും കണ്ടേക്കാം. ഇത് അവരുടെ ശരീരത്തിനും മനസ്സിനും ഇരട്ട സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം

പി.സി.ഒ.ഡി/പി.സി.ഒ.എസ് ശരീരത്തില്‍ നിന്നും മനസ്സിലേക്ക്

പോളിസിസ്റ്റിക് ഓവറി ഡിസീസ് (PCOD) ഇപ്പോള്‍ പല യുവതികള്‍ക്കും കാണപ്പെടുന്ന ഒരു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്. പി.സി.ഒ.ഡി സ്ത്രീകളുടെ പ്രജനന ഹോര്‍മോണുകളെ നേരിട്ട് ബാധിക്കുന്ന അവസ്ഥകൂടിയാണ്. ഒവുലേഷന്‍ അനിയമിതമാകുമ്പോള്‍ മാസമുറ താളം തെറ്റുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ആന്‍ഡ്രജന്‍ വര്‍ദ്ധനം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഇത് ശരീരത്തോടൊപ്പം മനസ്സിനെയും ബാധിക്കുന്നു. സ്വയം പ്രതിഛായ, ആത്മവിശ്വാസം, ബന്ധങ്ങള്‍ എന്നിവ തകര്‍ന്നുപോകും.

ശാരീരിക ലക്ഷണങ്ങള്‍
1.ക്രമമില്ലാത്ത അല്ലെങ്കില്‍ ഇല്ലാതാവുന്ന മാസമുറ
2.ശരീരഭാരം വര്‍ധിക്കുക
3.മുഖക്കുരു
4.അധികമായി രോമവളര്‍ച്ച
5.മുടി കൊഴിയല്‍
4.ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍

മാനസിക ആഘാതം

ശരീരത്തിലുള്ള ഈ മാറ്റങ്ങള്‍ മനസ്സിലും പ്രതികൂലമായി പ്രതിഫലിക്കുന്നു. വിഷാദവും ഉത്കണ്ഠയും കൂടുതലായി വരുന്നു. സ്വയം പ്രതിച്ഛായയില്‍ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസം കുറയുക, ബന്ധങ്ങളില്‍ അകലം തോന്നുക എന്നിവ സാധാരണമാണ്.'എന്താണ് സംഭവിക്കുന്നത്' എന്ന് വ്യക്തമാക്കാന്‍ പോലും പലര്‍ക്കും പ്രയാസമാകും.

പി.എം.എസ്, പി.എം.ഡി.ഡി - മാസമുറയ്ക്ക് മുമ്പുള്ള മാനസിക മാറ്റങ്ങള്‍

പി.എം.എസ് (Premenstrual Syndrome) സ്ത്രീകളില്‍ സാധാരണമായ ഒരു അവസ്ഥയാണ്. മാസമുറക്ക് ഏതാനും ദിവസങ്ങള്‍ മുമ്പ് പല സ്ത്രീകളിലും കാണുന്ന മൂഡ് സ്വിങ്സ്, പ്രകോപനം, കോപം, ഉന്മാദം, ക്ഷീണം, ശരീര വേദന, എല്ലാത്തിലും അസ്വസ്ഥത എന്നിവയെയാണ് പി.എം.എസ് എന്ന് വിളിക്കുന്നത്. എന്നാല്‍ പി.എം.ഡി.ഡി (Premenstrual Dysphoric Disorder) അതിന്റെ ഗുരുതരരൂപമാണ് 3 മുതല്‍ 8 ശതമാനം സ്ത്രീകളെ ബാധിക്കുന്നു. അതില്‍ കടുത്ത വിഷാദം, രോഷം, വികാര നിയന്ത്രണ നഷ്ടം നിയന്ത്രിക്കാനാകാത്ത വികാരങ്ങള്‍, വൈകാരിക തളര്‍ച്ച, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ എന്നിവ കാണപ്പെടുന്നു. പി.സി.ഒ.ഡി ഉള്ള 15% സ്ത്രീകള്‍ക്കും പി.എം.ഡി.ഡി അനുഭവപ്പെടുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ന്യൂറോട്രാന്‍സ്മിറ്ററുകള്‍: മനസ്സിന്റെ രാസതാളം

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തലച്ചോറിലെ രാസവസ്തുക്കളായ സെറോട്ടോണിന്‍, ഡോപ്പാമിന്‍, ഏഅആഅ എന്നിവയുടെ തുലനത്തെ ബാധിക്കുന്നു. ഇവയാണ് മനോഭാവം, ഉറക്കം, ഊര്‍ജം, സന്തോഷം എന്നിവ നിയന്ത്രിക്കുന്നത്. വിറ്റാമിന്‍ ഡി കുറവ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പി.സി.ഒ.ഡി, പി.എം.ഡി.ഡി എന്നിവയെല്ലാം ഈ 'രാസതാളം' തെറ്റിക്കുന്ന പ്രധാന കാരണങ്ങളാണ്.

ജീവിതശൈലിയും ആധുനിക കാലവും

ഇന്നത്തെ വേഗതയേറിയ ജീവിതശൈലി ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഉറക്കം കുറയുക, അടച്ചുറപ്പുള്ള ഒതുങ്ങികൂടി പുറത്തിറങ്ങാതെയുള്ള ജീവിതം, സൂര്യപ്രകാശം ലഭിക്കാത്തത്, ജങ്ക് ഫുഡ്, പ്രോസെസ്ഡ് ഭക്ഷണം, വ്യായാമമില്ലായ്മ, ഇതെല്ലാം ഹോര്‍മോണ്‍ ബാലന്‍സ് തകര്‍ക്കുന്നവയാണ്.മാനസിക സമ്മര്‍ദ്ദവും(stress)ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പല സ്ത്രീകളും ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി മാത്രം ത്യെജിക്കുകയാണ്, അതുകൊണ്ടുതന്നെ 'സ്വയം' ശ്രദ്ധിക്കാനുള്ള സമയം അവര്‍ക്ക് നന്നേ കുറവാണ്. അങ്ങനെ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കാനും ഇവര്‍ മറക്കുന്നു.

ലൈംഗികാരോഗ്യത്തിലെ പ്രതിഫലനം

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും മാനസിക സമ്മര്‍ദ്ദവും സ്ത്രീകളുടെ ലൈംഗികാരോഗ്യത്തില്‍ ആഴത്തിലുള്ള പ്രതിഫലനം ഉണ്ടാക്കുന്നു. ലൈംഗിക ആസ്വാദനത്തില്‍ കുറവുണ്ടാകുന്നത് പലപ്പോഴും ലിബിഡോയുടെ താളം തെറ്റുന്നതിലൂടെയാണ് ആരംഭിക്കുന്നത്, മോശം മനോനില, ദൈനംദിന ക്ഷീണം, ഹോര്‍മോണ്‍ കുറവ് എന്നിവ ചേര്‍ന്ന് സ്ത്രീയുടെ ലൈംഗിക താത്പര്യം മങ്ങിയേക്കാം. ചിലര്‍ക്ക് പി.സി.ഒ.ഡി പോലുള്ള അവസ്ഥകളോ ഹോര്‍മോണ്‍ മാറ്റങ്ങളോ മൂലം ലൈംഗിക ബന്ധത്തില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം, ഇത് ആസ്വാദനത്തെ മാത്രമല്ല, ആത്മവിശ്വാസത്തെയും ബാധിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ തുറന്ന് പങ്കുവെക്കാന്‍ കഴിയാത്തതും, പങ്കാളിയുടെ ആവശ്യം നിരസിക്കപ്പെടുന്നതും ദാമ്പത്യബന്ധത്തില്‍ അകലം വരുത്തുകയും ഒറ്റപ്പെടലിന്റെ അനുഭവം ശക്തമാകുകയും ചെയ്യുന്നു.

അദൃശ്യമായ വേദനകളും തെറ്റിദ്ധാരണകളും
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും അതിന്റെ മാനസിക പ്രതിഫലനങ്ങളും 'അദൃശ്യ രോഗങ്ങള്‍' ആണ്. പനിയോ മുറിവോ പോലെയുള്ള ദൃശ്യലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ഇതിനെ ഗൗരവമായി എടുക്കുന്നില്ല.

തെറ്റിദ്ധാരണകളുടെ ചക്രം
സ്ത്രീകള്‍ക്ക് തങ്ങളുടെ മാനസികാവസ്ഥയുടെ യഥാര്‍ത്ഥ കാരണം പലപ്പോഴും മനസ്സിലാകുന്നില്ല. ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമുള്ള പ്രകോപനവും വൈകാരിക അസ്ഥിരതയും പങ്കാളിയോടുള്ള കഠിനമായ പെരുമാറ്റത്തിലേക്ക് നയിക്കുന്നു. നിരന്തരം കുറ്റപ്പെടുത്തല്‍, വാക്കുകളാല്‍ വേദനിപ്പിക്കല്‍ എന്നിവ സ്വാഭാവികമായി സംഭവിക്കുന്നു. പുരുഷ പങ്കാളി ഈ മാറ്റങ്ങള്‍ തന്റെ സ്‌നേഹപ്രകടനത്തിലെ കുറവോ വ്യക്തിത്വത്തിലെ ദൗര്‍ബല്യമോ ആണെന്ന് തെറ്റിദ്ധരിക്കുന്നു. 'ഞാന്‍ എന്താണ് തെറ്റ് ചെയ്യുന്നത്?' എന്ന ചോദ്യത്തില്‍ അവന്‍ കുടുങ്ങി കുറ്റബോധത്തിലും ആത്മവിശ്വാസക്കുറവിലും കഴിയുന്നു. ഫലമായി ബന്ധത്തില്‍ അകലം വരുന്നു. അവള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു; അവന്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാകുന്നു. മൗനവും വൈകാരിക അകല്‍ച്ചയും ബന്ധത്തെ തളര്‍ത്തുന്നു.

പരിഹാരം
ഈ അവസ്ഥകള്‍ സ്ത്രീയുടെ ദൗര്‍ബല്യമല്ല, മറിച്ച് ഹോര്‍മോണ്‍-മനസ്സിന്റെ സങ്കീര്‍ണ്ണ ബന്ധത്തില്‍ നിന്നുള്ള പ്രകൃതിദത്ത പ്രതികരണങ്ങളാണ്. ഇരുവരും ജൈവ-മാനസിക പശ്ചാത്തലങ്ങള്‍ മനസ്സിലാക്കണം. തുറന്ന സംഭാഷണത്തിലൂടെ 'എനിക്ക് ഇപ്പോള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ട്' എന്ന് പറയാന്‍ സ്ത്രീക്കും, 'എനിക്ക് എങ്ങനെ സഹായിക്കാം?' എന്ന് ചോദിക്കാന്‍ പുരുഷനും കഴിയണം.
കുറ്റബോധം ഒഴിവാക്കി, മനസ്സിലാക്കലും സഹാനുഭൂതിയും അടിസ്ഥാനമാക്കി മുന്നോട്ട് പോകുക. ആവശ്യമെങ്കില്‍ കപ്പിള്‍സ് കൗണ്‍സിലിംഗ് തേടുക. സ്ത്രീയുടെ വികാരങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും മാന്യമായ ഇടം നല്‍കുമ്പോഴാണ് ഒരു കുടുംബവും ബന്ധവും ആരോഗ്യമുള്ളതാകുന്നത്.

ഹോര്‍മോണ്‍ പരിശോധനയും സമഗ്ര ചികിത്സയും

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ പലപ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. ചിലപ്പോള്‍ കൗണ്‍സിലര്‍മാരും സൈക്കോളജിസ്റ്റുമാരും പോലും ഈ അവസ്ഥയുടെ യഥാര്‍ത്ഥ കാരണം തിരിച്ചറിയാതെ, രോഗിയെ താല്‍ക്കാലിക ശമനത്തിന് സൈക്കിയാട്രിസ്റ്റിനരികിലേക്ക് റഫര്‍ ചെയ്യാം. എന്നാല്‍ ദീര്‍ഘകാല പരിഹാരത്തിനും ശരിയായ ചികിത്സയ്ക്കും ഹോര്‍മോണ്‍ നിലകളുടെ ശാസ്ത്രീയ പരിശോധനയും ലക്ഷ്യബദ്ധമായ ഇടപെടലുകളും ആവശ്യമാണ്. അതിനായി എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിച്ച് തൈറോയ്ഡ്, വിറ്റാമിന്‍ D, ഗ്ലൂക്കോസ്/ഇന്‍സുലിന്‍, മറ്റ് ഹോര്‍മോണുകളുടെ നില പരിശോധിക്കണം. രോഗനിര്‍ണ്ണയത്തിന് ശേഷം ഹോര്‍മോണ്‍ ചികിത്സയോടൊപ്പം മിതമായ വ്യായാമം, പ്രോട്ടീന്‍-പച്ചക്കറി സമൃദ്ധമായ ഭക്ഷണം, ദിവസേന 1520 മിനിറ്റ് സൂര്യപ്രകാശം, 78 മണിക്കൂര്‍ ഉറക്കം, ധ്യാനം, മൈന്‍ഡ്ഫുള്‍നെസ് എന്നിവ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് സഹായകരമാണ്. അതോടൊപ്പം, സൈക്കോളജിസ്റ്റിനെയോ കൗണ്‍സിലറെയോ സമീപിച്ച് കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഫലപ്രദമായിരിക്കും

സ്ത്രീകളുടെ ശരീരവും മനസ്സും തമ്മില്‍ വേര്‍പെടുത്താനാവാത്ത ബന്ധമുണ്ട്. വിറ്റാമിന്‍ ഡി കുറവ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പി.സി.ഒ.ഡി, പി.എം.എസ്/പി.എം.ഡി.ഡി ഇവയെല്ലാം ശരീരത്തിന്റെ ഹോര്‍മോണ്‍ താളം തെറ്റുമ്പോള്‍ ഉണ്ടാകുന്ന മുന്നറിയിപ്പുകളാണ്. ഹോര്‍മോണുകളും മസ്തിഷ്‌കത്തിലെ രാസവസ്തുക്കളും തമ്മിലുള്ള പരസ്പരബന്ധം കാരണം ഈ പ്രശ്‌നങ്ങള്‍ മാനസികാരോഗ്യത്തെ ആഴത്തില്‍ ബാധിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് പല സമയത്തും തങ്ങളുടെ വികാരങ്ങള്‍ വാക്കുകളില്‍ ഒതുക്കാനായി സാധിക്കില്ല. ഈ സമയങ്ങളില്‍ അവര്‍ക്ക് പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹവും കരുതലും ലഭിക്കണം. മുന്‍വിധിയോ, കുറ്റപ്പെടുത്തലോ അല്ല കരുണയും പിന്തുണയുമാണ് ആവശ്യം.

പ്രധാനമായും ഓര്‍ക്കേണ്ട സംഗതി ഇതെല്ലാം ചികിത്സിക്കാവുന്ന അവസ്ഥകളാണ്. ശരിയായ വൈദ്യസഹായം, മാനസികാരോഗ്യ പരിചരണം, ചിട്ടയായ വ്യായാമം, ജീവിതശൈലി മാറ്റങ്ങള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ ഈ അദൃശ്യമായ വേദനകളെ അതിജീവിക്കാനും ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. സഹാനുഭൂതിയും മനസ്സിലാക്കലും മാത്രമാണ് ഈ നിശ്ശബ്ദ യുദ്ധത്തിനുള്ള ഏറ്റവും മികച്ച മരുന്ന്.

Content Highlights: Women's Health Issues and Vitamin D deficiency

dot image
To advertise here,contact us
dot image