വെജിറ്റേറിയനായ 85കാരനോട് നോണ്‍ വെജ് കഴിക്കാന്‍ ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്! ഒടുവില്‍ ശ്വാസംമുട്ടി മരണം

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ട് അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.ആശുപത്രിയിലെത്തിക്കാനായത് മൂന്നുമണിക്കൂറിന് ശേഷം

വെജിറ്റേറിയനായ 85കാരനോട് നോണ്‍ വെജ് കഴിക്കാന്‍ ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്! ഒടുവില്‍ ശ്വാസംമുട്ടി മരണം
dot image

2023ല്‍ വിമാനയാത്രക്കിടെ ഖത്തര്‍ എയര്‍വേസിലെ യാത്രക്കാരന്‍ അതിദാരുണമായി മരിച്ച സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോസ് ആഞ്ജലസില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് 85കാരനായ അശോക ജയവീര മരണമടഞ്ഞത്. അതിന് കാരണമായതോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണവും. സസ്യാഹാരിയായിരുന്നു അശോക. എന്നാല്‍ ഇയാള്‍ക്ക് കഴിക്കാനായി എയര്‍വേസ് നോണ്‍വെജ് നല്‍കിയെന്നും അത് കഴിച്ച അശോക ശ്വാസംമുട്ടി മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. കാലിഫോര്‍ണയയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്നു അദ്ദേഹം.

2023 ജൂണ്‍ 23നാണ് അശോക ജയവീര കൊളംബോയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം വിമാനയാത്രയ്‌ക്കെത്തി. 15മണിക്കൂറോളം നീണ്ട യാത്രയില്‍ വെജിറ്റേറിയന്‍ ഭക്ഷണം അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അത് തീര്‍ന്നുപോയെന്നായിരുന്നു ഫ്ളൈറ്റ് അറ്റന്‍ഡിന്‍റെ മറുപടി. അദ്ദേഹത്തിന് അവര്‍ നോണ്‍വെജ് മീല്‍ വിളമ്പുകയും ചെയ്തു. മാംസം ഒഴികെയുള്ളവ കഴിക്കാനാണ് ഫ്ളൈറ്റ് അറ്റന്‍ഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഭക്ഷണം കഴിച്ചെങ്കിലും ഇയാള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മകന്‍ സൂര്യ നല്‍കിയ പരാതിയില്‍ പറയുന്നു. പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയ്യാറായില്ലെന്നും സൂര്യ പരാതിയില്‍ പറയുന്നുണ്ട്.

ആര്‍ട്ടിക്ക് സമുദ്രത്തിന് മുകളിലൂടെയായിരുന്നു വിമാനം അപ്പോള്‍ പറന്നുകൊണ്ടിരുന്നതെന്നാണ് എയര്‍ലൈന്‍സിന്റെ വാദം. എന്നാല്‍ വിമാനം അപ്പോള്‍ മിഡ് വെസ്റ്റിലായിരുന്നെന്നും യാത്ര വഴിതിരിക്കാമായിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ അശോകയെ സഹായിക്കാനായി വിമാനജീവനക്കാര്‍ തങ്ങളാല്‍ കഴിയുന്ന ശ്രമമെല്ലാം നടത്തിയിരുന്നു. മൂന്നുമണിക്കൂറിന് ശേഷം വിമാനം എഡിന്‍ബര്‍ഗ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് അശോക ജയവീരയെ ആശുപത്രിയില്‍ എത്തിക്കാനായത്. പക്ഷെ അപ്പോഴേക്കും അദ്ദേഹം മരിച്ചു.

ആസ്പിരേഷന്‍ ന്യൂമോണിയയാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശത്തില്‍ ഭക്ഷണമോ, പാനീയമോ കാരണമുണ്ടാകുന്ന അണുബാധയാണ് ഇത്. പിതാവിന്‍റെ മരണത്തിന് ഉത്തരവാദികളായ എയര്‍ലൈന്‍സ് വലിയൊരു തുക പിഴയായി നല്‍കണമെന്നാണ് ജയവീരയുടെ മകന്‍ സൂര്യയുടെ ആവശ്യം.

Content Highlights: 85 year old Vegetarian choked to death in Qatar airways after been served non veg

dot image
To advertise here,contact us
dot image