Top

'ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഉണ്ടാക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാന്‍'; ബിജെപി എംപി വരുണ്‍ ഗാന്ധി

17 April 2022 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഉണ്ടാക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാന്‍; ബിജെപി എംപി വരുണ്‍ ഗാന്ധി
X

പിലിബിത്ത്: ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഉണ്ടാക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. തന്റെ മണ്ഡലമായ പിലിബിത്തില്‍ രണ്ട് ദിവസത്തെ പര്യടനം നടത്തുന്നതിനിടെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

2014 മുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി, സൈന്യവും റെയില്‍വേയും അടക്കം, 1.5 കോടി തൊഴില്‍ ഒഴിവുകളാണുള്ളത്. ഇത് നികത്തുന്നില്ല. ഇങ്ങനെയാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

തൊഴില്‍ നല്‍കിയാല്‍ മാത്രമേ ജനങ്ങള്‍ സാമ്പത്തികമായി ഉന്നതിയിലേക്ക് വളരുകയുള്ളൂ. തൊഴില്‍രഹിതര്‍ക്ക് രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. 15 ലക്ഷം രൂപ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞത് നടപ്പിലാക്കിയില്ല. കര്‍ഷകുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞതും നടപ്പിലാക്കിയില്ല. ജോലി ഒഴിവുകളെങ്കിലും നികത്തണമായിരുന്നു. അത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കേണ്ട കരുണയല്ല ഉത്തരവാദിത്വമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയും വരുണ്‍ സംസാരിച്ചു. ഈ നീക്കം രാജ്യത്തെ തൊഴിലില്ലായ്മയെന്ന പ്രശ്‌നം വര്‍ധിപ്പിക്കുകയേ ഉള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: varun gandhi against modi government policy

Next Story