Top

മുസ്ലീം സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുമെന്ന് ഭീഷണി; പുരോഹിതനെതിരെ ആറ് ദിവസത്തിന് ശേഷം കേസെടുത്ത് യുപി പോലീസ്

പുരോഹിതൻ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോൾ ജയ് ശ്രീറാം വിളിച്ച് ആഹ്ലാദത്തോടെ കയ്യടിക്കുകയായിരുന്നു ചുറ്റും നിൽക്കുന്ന ജനക്കൂട്ടം

8 April 2022 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീം സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുമെന്ന് ഭീഷണി; പുരോഹിതനെതിരെ ആറ് ദിവസത്തിന് ശേഷം കേസെടുത്ത് യുപി പോലീസ്
X

ഉത്തർപ്രദേശ്: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെതിരെ യു പി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഒരു മുസ്ലീം പളളിയുടെ മുൻപിൽ വെച്ചായിരുന്നു പുരോഹിതന്റെ ഭീഷണി പ്രസംഗം.

പളളിക്ക് സമീപം നടന്ന പരിപാടിയിൽ കാവിവസ്ത്രം ധരിച്ചയാൾ ഒരു വാഹനത്തിന് ഉളളിലിരുന്ന് കൊണ്ടാണ് പ്രസംഗിക്കുന്നത്. പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെൺകുട്ടികളെ മുസ്ലീം യുവാക്കൾ ശല്യപ്പെടുത്തിയാൽ താൻ അവിടുത്തെ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പരസ്യമായി പീഡിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാൾ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോൾ ജയ് ശ്രീറാം വിളിച്ച് ആഹ്ലാദത്തോടെ കയ്യടിക്കുകയാണ് ചുറ്റും നിൽക്കുന്ന ജനക്കൂട്ടം. ഇതിന്റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാൾക്കെതിരെ ജനരോഷം ഉയർന്നു.

സംഭവസ്ഥലത്ത് മൂന്നു പൊലീസുകാരും വാഹനത്തിൽ ഉളളതായി ദൃശ്യങ്ങളിൽ കാണാം. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസുകാർ എന്തുകൊണ്ട് അയാളുടെ ഭീഷണി പ്രസംഗത്തെ തടഞ്ഞില്ലായെന്ന് ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ പുരോഹിതനെതിരെ കേസെടുക്കാത്തതിൽ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു.



ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ മേധാവി മുഹമ്മദ് സുബൈർ ഈ വിഡിയോ പങ്കുവെച്ചിരുന്നു. ഏപ്രിൽ രണ്ടിന് നടന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Story highlights: UP police file case against Hindu priest for rape threat to Muslim women

Next Story