Top

'ഹിന്ദി തൊഴിലവസരങ്ങള്‍ നല്‍കില്ല';വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി

14 May 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി തൊഴിലവസരങ്ങള്‍ നല്‍കില്ല;വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി
X

ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി രംഗത്ത്. ഹിന്ദി ഭാഷ വിവാദം ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് പൊന്‍മുടിയുടെ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ഹിന്ദി പഠിച്ചവര്‍ നമ്മുടെ നാട്ടില്‍ പാനീപുരി വില്‍ക്കുകയാണെന്നായിരുന്നു പൊന്‍മുടിയുടെ പരാമര്‍ശം.

എന്നാല്‍ ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലിക്കായി തമിഴ്‌നാട്ടില്‍ എത്തുന്നുണ്ട്. തമിഴ് നാട്ടിലുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ജോലി തേടി പോകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാനചടങ്ങിനിടെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദി പഠിച്ചവര്‍ക്കാര്‍ക്കും നല്ല തൊഴിലുകള്‍ ലഭിക്കില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് പരക്കെ ഉയര്‍ന്ന വിമര്‍ശനം.

' ഹിന്ദി പഠിച്ചാല്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഹിന്ദി അറിയുന്ന ഉത്തരേന്ത്യക്കാര്‍ പാനീപുരി വില്‍പ്പനയ്ക്കായാണ് ഇവിടെ എത്തുന്നത്' കെ പൊന്‍മുടി പറഞ്ഞത്. ഹിന്ദി രാഷ്ട്ര ഭാഷയുമല്ല, വിവിധ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് കഴിയില്ല. ഇന്ത്യയുടെ ഫെഡറല്‍ തത്വങ്ങളെ മറന്നുകൊണ്ട് ഹിന്ദി ഭാഷ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. ഏത് ഭാഷ പഠിക്കുന്നതിനും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഭാഷ വിവാദത്തില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്ണും തെന്നിന്ത്യന്‍ താരം കിച്ച സുന്ദീപും തമ്മിലുണ്ടായ വാക് പോരും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ഹിന്ദി ദേശീയ ഭാഷയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു കിച്ച സുന്ദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ അജയ് ദേവ്ഗണ്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നതെന്തിനെന്നായിരുന്നു അജയ് ദേവ്ഗണ്‍ ട്വീറ്റ്. ഹിന്ദി ദേശീയ ഭാഷയും മാതൃഭാഷയുമാകുമെന്നും അജയ് പറഞ്ഞിരുന്നു. അജയുടെ ട്വീറ്റിനോട് പ്രതിഷേധമറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നിരുന്നു.

STORY HIGHLIGHTS: Tamil Nadu Education Minister K Ponmudi has clarified the controversy over the reference to Hindi language

Next Story

Popular Stories