Top

അദ്ധ്യാപക പ്രതിഷേധം; പാട്‌നയിൽ 144 ഏർപ്പെടുത്തി, സമ്മേളനങ്ങൾക്ക് നിരോധനം

പ്രൈമറി അധ്യാപക നിയമന വിജ്ഞാപനം ആവശ്യപ്പെട്ട് സിടിഇടി, ബിടിഇടി പരീക്ഷകള്‍ പാസായ ഉദ്യോര്‍ഗാത്ഥികളാണ് പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്

22 Aug 2022 9:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദ്ധ്യാപക പ്രതിഷേധം; പാട്‌നയിൽ 144 ഏർപ്പെടുത്തി,  സമ്മേളനങ്ങൾക്ക് നിരോധനം
X

പാട്‌ന: അധ്യാപക ഉദ്യോഗര്‍ത്ഥികളുടെ പ്രതിഷേധത്തിലുണ്ടായ സംഘര്‍ഷത്തില്‍ പാറ്റ്‌നയില്‍ മൂന്നിടത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായതിനാല്‍ പൊലീസിന് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നിരുന്നു.

പാട്‌നയിലെ ഗാന്ധി മൈതാനം, ജെപി ഗൊലംബര്‍, ഡാക് ബംഗ്ലാവ് എന്നിവടങ്ങളിലാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. പ്രൈമറി അധ്യാപക നിയമന വിജ്ഞാപനം ആവശ്യപ്പെട്ട് സിടിഇടി, ബിടിഇടി പരീക്ഷകള്‍ പാസായ ഉദ്യോര്‍ഗാത്ഥികളാണ് പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്. ഇന്നലെ രാവിലെ തന്നെ വന്‍ പോലീസ് സേനയെ സമര സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നു.

2019 മുതല്‍ നിയമനത്തിനായി കാത്തിരിക്കുന്നതാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പുതിയ ആര്‍ജെഎഡിജെഡി(യു) സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് ആദ്യ മന്ത്രിസഭയില്‍ തന്നെ നിയമന നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി തേജസ്വി യാദവ് വാഗ്ദാനം ചെയ്തിരുന്നെന്നും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു. കിട്ടിയ അവസരം കണക്കിലെടുത്ത് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.

Story Highlights: Section 144 imposed large gatherings banned in patna over teachers protests

Next Story