Top

രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷയില്‍ ഇളവ് തേടി നളിനി സുപ്രീംകോടതിയില്‍

12 Aug 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷയില്‍ ഇളവ് തേടി നളിനി സുപ്രീംകോടതിയില്‍
X

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരന്‍ നേരത്തെ ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍. മദ്രാസ് ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 17ന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ വിട്ടയച്ച സുപ്രീംകോടതി ഉത്തരവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗവര്‍ണറുടെ അനുമതി വാങ്ങാതെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെട്ട നളിനി ശ്രീഹരന്റെയും രവിചന്ദ്രന്റെയും അപേക്ഷ തള്ളിയത്. 142 വകുപ്പ് പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം ഹൈക്കോടതിക്കില്ലെന്നും 226 വകുപ്പിന് അനുസൃതമായി നടപടിയെടുക്കാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കേടതി പറഞ്ഞു. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

30 വര്‍ഷം പേരറിവാളന്‍ തവടില്‍ കഴിഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ ഉപദേശം രാഷ്ട്രപതിക്ക് കൈമാറിയിരുന്നില്ല. 161 വകുപ്പ് പ്രകാരം ശിക്ഷ കാലയളവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ ഗവര്‍ണര്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. 142 വകുപ്പ് പ്രകാരം നീതി ഉറപ്പാക്കുന്നതിന് സുപ്രീം കോടതിക്ക് ഉത്തരവിറക്കാം.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍ടിടി പ്രവര്‍ത്തകയായിരുന്ന ധനു എന്ന ചാവേറാലാണ് രാജീവ് ഗാന്ധിക്കൊല്ലപ്പെട്ടത്. 1999ല്‍ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു. 2001ല്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ഇവര്‍ സമര്‍പ്പിച്ച ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ 11 വര്‍ഷത്തെ കാലതാമസത്തിന്റെ പേരില്‍ 2014 ല്‍ പേരറിളിവാളന്റേയും മുരുകന്റേയും സന്താനത്തിന്റേയും വധശിക്ഷ ജീവപര്യന്ത്യമായി ഇളവ് ചെയ്തിരുന്നു.

STORY HIGHLIGHTS: Rajiv Gandhi Assassination Convict Nalini Sriharan Approaches SC For Early Release

Next Story