ഹൃത്വിക്കും വാമികയും ദ ബെസ്റ്റ്! ''അവര്‍ ഞങ്ങളോട് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യണമെന്ന് പറഞ്ഞാല്‍ കൈകൂപ്പും''

ഇപ്പോള്‍ വാമിക അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

dot image

ബോളിവുഡ് താരം ഹൃത്വിക് റോഷനെയും മലയാളത്തിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച വാമിക ഗബ്ബിയും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണെന്നതില്‍ തര്‍ക്കമില്ല. ലോകത്തിലെ സുന്ദരന്മാരുടെ മുന്‍നിരയില്‍ തന്നെയാണ് ഹൃത്വിക്, അതേസമയം ഐശ്വര്യ റായിയുടെ ലുക്ക്എലൈക്കാണ് വാമികയെന്നും അഭിപ്രായങ്ങള്‍ ഉയരാറുണ്ട്. ഇപ്പോള്‍ വാമിക അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ലക്‌നൗ അപ്പോളോ ആശുപത്രിയിലെ പ്രശസ്തനായ പ്ലാസ്റ്റിക്ക് സര്‍ജന്‍ ഡോ. സുമിത് മല്‍ഹോത്ര, ടോക്ക് വിത്ത് മാനവേന്ദ്ര പോഡ്കാസ്റ്റില്‍ വാമികയെയും ഹൃത്വിക്കിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. മറ്റൊന്നുമല്ല സ്ത്രീകളില്‍ എല്ലാം തികഞ്ഞ സ്ത്രീയായി വാമികയെയും പുരുഷനായി ഹൃത്വിക്കിനെയുമാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ സ്ത്രീകളില്‍ ഏറ്റവും തികഞ്ഞ മുഖമുള്ളത് വാമികയ്ക്കാണെന്ന് പറഞ്ഞ ഡോക്ടര്‍, അവരുടെ മുഖം വളരെ മനോഹരമാണെന്നും പോഡ്കാസ്റ്റില്‍ പറയുന്നു.വാമികയെയും ഹൃത്വിക്കിനെയും പോലുള്ളവര്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്കായി സമീപിച്ചാല്‍ താന്‍ പ്രതികരിക്കുക കൈകൂപ്പിയായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അവരുടെ സൗന്ദര്യം ദൈവാനുഗ്രഹമാണെന്നും ഡോക്ടര്‍ പറയുന്നു.

ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് വാമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്…' എന്റെ അഭിമാനമിപ്പോള്‍ ബ്രാംഗ്രാനൃത്തം ചെയ്യുകയാണ്, എന്റെ ബയോയില്‍ 'സര്‍ജന്‍ അപ്രൂവ് ചെയ്ത മുഖ'മെന്നുകൂടി കൂട്ടിച്ചേര്‍ത്ത് മുന്നോട്ടു പോവുന്നു.(ചെയ്ത് തീര്‍ക്കാനുള്ള ചില ജോലികള്‍ ചെയ്യാനായാണ് എഴുന്നേറ്റത്, പക്ഷേ ഇത് കണ്ടതോടെ വീണ്ടും ഉറങ്ങാന്‍ പോവുകയാണ്… ഓകെ ബൈ…!'

സിനിമാ മേഖലയില്‍ ഏറ്റവും നല്ല മുഖമുള്ള നടന്‍ ഹൃത്വിക്ക് റോഷനാണെന്നും എന്തെങ്കിലും മാറ്റം മുഖത്തിന് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടാല്‍, ഇനി എന്ത് മാറ്റം വരുത്താനാണെന്ന് ഡോക്ടര്‍മാര്‍ ആശ്ചര്യപ്പെടുമെന്നാണ് ഡോക്ടര്‍ മല്‍ഹോത്ര പറയുന്നത്.

Content Highlight: Renowned Plastic surgeon praises Wamiqa Gabbi and Hrithik Roshan

dot image
To advertise here,contact us
dot image