'ചപ്പാത്തി നഹി, ചോർ ചോർ', പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ; വൈറലായി റീൽ

ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി

dot image

റിലീസ് ചെയ്തു വർഷങ്ങൾക്കിപ്പുറവും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കും വലിയ ഫാൻ ബേസ് ഉണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്. ഇപ്പോഴിതാ ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.

പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി അവതരിപ്പിച്ചത്. ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്.നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ വിദ്യ ബാലൻ ഇടയ്ക്കിടെ ഇത്തരം റീലുകൾ പങ്കുവെയ്ക്കാറുണ്ട്. രസകരമായ റീലുകൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.

Content Highlights: Vidya Balan punjabi house reel goes viral

dot image
To advertise here,contact us
dot image