Top

'ഇമ്മാതിരി ജഡ്ജിമാരെയാണോ നമ്മള്‍ അര്‍ഹിക്കുന്നത്'; ഹിജാബ് കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം

10 Sep 2022 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇമ്മാതിരി ജഡ്ജിമാരെയാണോ നമ്മള്‍ അര്‍ഹിക്കുന്നത്; ഹിജാബ് കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: ഹിജാബ് കേസിലെ സുപ്രീംകോടതിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

വസ്ത്രം ധരിക്കുന്നതിനുള്ള മൗലികവകാശത്തില്‍ ധരിക്കാതിരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെയെങ്കില്‍ തുല്യതയ്ക്കുള്ള അവകാശം അസമത്വത്തിനുള്ള അവകാശവും, സ്വാതന്ത്ര്യത്തിനുള്ള അവകാശം അടിമത്വത്തിനുള്ള അവകാശവുമാകില്ലെ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ഇത്തരത്തിലുള്ള ജഡ്ജിമാരെയാണോ നമ്മള്‍ അര്‍ഹിക്കുന്നതെന്നും ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

സുപ്രീംകോടതിയുടെ പരാമര്‍ശവും അതിനെതിരെയുള്ള വിമര്‍ശനവുമുള്ള കുറിപ്പ് പങ്കുവെച്ചായിരുന്നു ട്വീറ്റ്. സുപ്രീംകോടതിയുടെ പരാമര്‍ശം സൂചിപ്പിച്ച് കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്, 'ഈ യുക്തിയില്‍ സമത്വത്തിനുള്ള അവകാശം എന്നതിനര്‍ത്ഥം അസമത്വത്തിനുള്ള അവകാശവും, സ്വാതന്ത്ര്യത്തിനുള്ള അവകാശം അടിമത്വത്തിനുള്ള അവകാശവുമാകും. ഇത്രയും ബുദ്ധിയുള്ള ജഡ്ജിയെ അര്‍ഹിക്കാന്‍ നമ്മള്‍ എന്താണ് ചെയ്തത്? എനിക്ക് തോന്നുന്നത് നീതിക്കുള്ള അവകാശത്തിനര്‍ത്ഥം അനീതിക്കുള്ള അവകാശവും ആണെന്നാണ്', ട്വീറ്റില്‍ പറയുന്നു.



ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെ, വസ്ത്രധാരണത്തിനുള്ള അവകാശത്തില്‍ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ എന്ന് കോടതി ചോദിച്ചു. എല്ലാവരും വസ്ത്രധാരണ രീതി പിന്തുടരുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ളവര്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞിരുന്നു.

Story Highlights: Prashant Bhushan Response On Supreme Court Statement

Next Story