Top

'വിമത എംഎല്‍എമാരെ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നു'; അഘാഡി സഖ്യം വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതാണെന്ന് നാരായണ്‍ റാണെ

23 Jun 2022 8:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമത എംഎല്‍എമാരെ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നു; അഘാഡി സഖ്യം വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതാണെന്ന് നാരായണ്‍ റാണെ
X

മുംബൈ: മഹാരാഷ്ട്രയിലെ വിമത ശിവസേന എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്ത്. എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ഭീഷണിക്കത്ത് നല്‍കിയെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. പവാറിനെതിരെ നാരയണ്‍ റാണെ തുടര്‍ച്ചയായ ട്വീറ്റ് ചെയ്തു.

'ശരദ് പവാര്‍ വിമത എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലെത്താന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു. അവര്‍ എന്തായാലും നിയമസഭയില്‍ എത്തും. അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുക എന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും' റാണെ ട്വീറ്റ് ചെയ്തു. എംവിഎ സഖ്യം രൂപീകരിച്ചത് വ്യക്തി താല്‍പര്യത്തിന് വേണ്ടിയായിരുന്നു, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊങ്ങച്ചം പറയാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിമത ചരിത്രം ഉള്ള ചിലരുണ്ട്. അനുയോജ്യമല്ലാത്ത പ്രായത്തില്‍ അവര്‍ ഭീഷണികള്‍ പുറപ്പെടുവിക്കുന്നത് അനുചിതമാണെന്നും പവാറിന്റെ പേരെടുത്ത് പറയാതെ മന്ത്രി വിമര്‍ശിച്ചു. ഷിന്‍ഡെയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം പരിശോധിച്ചാല്‍ ബുധനാഴ്ച ഉദ്ദവ് താക്കറെ നടത്തിയ റോഡ് ഷോ ഒന്നുമല്ലെന്നും അത് ഭീരുത്വമാണെന്നും റാണെ പരിഹസിച്ചു.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന എംഎല്‍എമാര്‍ മാഹാരാഷ്ട്ര നിയമസഭയിലേക്ക് മടങ്ങി എത്തണമെന്ന് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിമതര്‍ എത്തുന്ന പക്ഷം വിശ്വാസ വോട്ടെടുപ്പ് നടത്താനായിരുന്നു അഘാഡി സഖ്യം പദ്ധതിയിട്ടിരുന്നു.

STORY HIGHLIGHT: Union Minister Narayan Rane accused Sharad Pawar of threatening rebel Shiv Sena MLAs in Maharashtra

Next Story