Top

കനത്ത മഴ തുടരുന്നു; ഹിമാചലില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പടെ 22 മരണം

ഉത്തരാഖണ്ഡില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധി പേരെ കാണാതാകുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

21 Aug 2022 2:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കനത്ത മഴ തുടരുന്നു; ഹിമാചലില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പടെ 22 മരണം
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു കുടുംബത്തില എട്ട് പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. ദുരന്തത്തില്‍ നിരവധി പേരെ കാണാതാകുകയും പരുക്കേല്‍ക്കുകയും ചെയ്തതായും അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച മുതല്‍ ഹിമാചലിലെ മലയോര മേഖലയില്‍ കനത്ത മഴയാണ്.

ചമ്പ ജില്ലയില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് ചൊവാരി തഹസില്‍ ബാനെറ്റ് ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഝാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ മരിച്ചു.

ഉത്തരാഖണ്ഡില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധി പേരെ കാണാതാകുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ 50 പേരാണ് ഇതിനോടകം മരിച്ചത്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലെ ചക്കി നദിയിലെ റെയില്‍വേ പാലത്തിന്റെ മൂന്ന് തൂണുകളില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു. അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Story highlights: Heavy rain continues; 22 dead including eight members of a family in Himachal



Next Story