Top

ഗുജറാത്തില്‍ കുറഞ്ഞത് 12 സീറ്റുകളില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥികള്‍; പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

വിജയ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി രമണ്‍ പട്ടേലിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംസ്ഥാന കാര്യാലയത്തിലേക്ക് എത്തി.

12 Nov 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ കുറഞ്ഞത് 12 സീറ്റുകളില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥികള്‍; പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
X

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ച് തുടങ്ങിയതോടെ ബിജെപിയില്‍ വിമതശല്യം. 12ലധികം സീറ്റുകളിലാണ് നിലവില്‍ വിമതഭീഷണിയുള്ളത്. നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ വിമത ഭീഷണിയുടെ പൂര്‍ണ്ണചിത്രം തെളിയും.

കെഷോദ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ അരവിന്ദ് ലദാനി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പദ്ര മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ ദിനേഷ് പട്ടേല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം

വഗോദിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിലവിലെ എംഎല്‍എ മധു ശ്രീവാസ്തവ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. നന്ദോഡ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ ഹര്‍ഷദ് വാസവ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

മഠാര്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കേര്‍സി സിങ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്ര മന്ത്രിയും എംപിയുമായ ദേവുസിങ് ചൗഹാന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് തിരികെയെത്തിയിരുന്നു.

മഹുവ മണ്ഡലത്തില്‍ ആര്‍സി മഖ്‌വാനക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. നരോദ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സിറ്റിങ് എംഎല്‍എ ബല്‍റാം തവാനിയുടെ അനുയായികള്‍ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് പ്രതിഷേധവുമായെത്തി.

വിജയ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി രമണ്‍ പട്ടേലിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംസ്ഥാന കാര്യാലയത്തിലേക്ക് എത്തി. രാപര്‍ മണ്ഡലത്തിലെ സീറ്റ് ലഭിക്കാത്തതില്‍ യോഗി ദേവ്‌നാഥ് ബിജെപി വിട്ടു.

തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മുന്‍ ബിജെപി എംപി ദേവ്ജി ഫത്തേപാറ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജഷുഭായ് പട്ടേല്‍ വിസ്‌നഗര്‍ സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights:Gujarat BJP is facing a potential rebel candidature situation and uneasiness among a section of cadres across over a dozen seats

Next Story