Top

'മായാവതിക്ക് ഡിപ്രഷന്‍'; യുപിയിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം ബിഎസ്പിയുടെ മരണമെന്ന് ഫസല്‍ ഗഫൂര്‍

ദളിതുകള്‍ക്ക് പോലും ബിഎസ്പിയുടെ മേല്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

10 March 2022 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മായാവതിക്ക് ഡിപ്രഷന്‍; യുപിയിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം ബിഎസ്പിയുടെ മരണമെന്ന് ഫസല്‍ ഗഫൂര്‍
X

ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്. അതിനിടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ബിഎസ്പിയുടെ മരണമാണെന്ന പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ഫസല്‍ ഗഫൂര്‍. ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷയും യുപി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതിക്ക് ഡിപ്രഷന്‍ ബാധിച്ചതായി സംശയമുണ്ടെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

'ഒരു ന്യൂറോളജിസ്റ്റ് ആയതുകൊണ്ട് പറയുകയാണ്. മായാവതിക്ക് ഒരു സിവിയര്‍ ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. പ്രത്യേകിച്ച് കാന്‍ഷിറാമിന്റെ മരണത്തിന് ശേഷം മായാവതിയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക് പോകുന്നതാണ് കാണാനായത്. അവരുടെ വീടുകള്‍ റെയ്ഡ് ചെയ്തതോടെയും അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടു കൂടിയുമാണ് മായാവതിയുടെ ഗ്രാഫ് താഴേയ്ക്ക് വീണു തുടങ്ങിയത്.'

കാന്‍ഷിറാമിന്റെ മരണത്തിന് ശേഷം ഒരു തവണയാണ് മായാവതി അധികാരം തിരിച്ചു പിടിച്ചതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. പഴയ താജ് കോറിഡോര്‍ ആടക്കമുള്ള കേസുകള്‍ അവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ദളിതുകള്‍ക്ക് പോലും ബിഎസ്പിയുടെ മേല്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

1984ല്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ച ലീഡര്‍ കാന്‍ഷിറാമിന്റെ അനുയായിട്ടാണ് മായാവതിയുടെ രാഷ്ട്രീയ പ്രവേശനം. മായാവതിയുടെ ഉദയം ഇന്ത്യന്‍ ജനാധിപത്യത്തിലെ അത്ഭുതമെന്നാണ് മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു വിശേഷിപ്പിച്ചത്. മായാവതിയുടെ ഭരണ കാലഘട്ടം ഇന്ത്യയിലെമ്പാടുമുള്ള ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ സ്യഷ്ടിക്കാന്‍ ഇടയാക്കിയിരുന്നു. ബഹന്‍ജി എന്ന പേരില്‍ മായാവതിയെ അവര്‍ തങ്ങളുടെ നേതാവായി അംഗീകരിച്ചു.

1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൈരാനയില്‍ നിന്നും 1985ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്നും 1987ല്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടു. പിന്നീട് 1989ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റ് അംഗമായി. 1994 മുതല്‍ 1996 വരെ രാജ്യസഭാംഗമായിരുന്ന മായാവതി 1995ലാണ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

1997ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മായാവതി 1998, 1999 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ അക്ബര്‍പൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി. 2002 മുതല്‍ 2003 വരെ ചെറിയൊരു കാലയളവിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 2004ലെ പൊതു തിരഞ്ഞെടുപ്പില്‍ അക്ബര്‍പൂരില്‍ നിന്ന് വീണ്ടും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2007ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി വിജയിച്ചതിനെ തുടര്‍ന്ന് മായാവതി മുഖ്യമന്ത്രിയായി. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി പരാജയപ്പെട്ടതോടെ മായാവതി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവച്ചു. ഹിന്ദുത്വ തരംഗം വീശിയടിച്ച 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ബിഎസ്പി ഉത്തര്‍പ്രദേശില്‍ അപ്രസക്തമായെന്ന് പറയേണ്ടിവരും. 2012ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017ല്‍ അവര്‍ രാജ്യസഭാംഗത്വം രാജിവച്ചു.

STORY HIGHLIGHTS: Dr. fazal gafoor Criticizes bsp leader mayawati

Next Story