Top

സംസ്ഥാന അദ്ധ്യക്ഷനെ നിയോഗിക്കാന്‍ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; ഉത്തര്‍പ്രദേശില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്

10 Sep 2022 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന അദ്ധ്യക്ഷനെ നിയോഗിക്കാന്‍ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; ഉത്തര്‍പ്രദേശില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്
X

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങളാരംഭിച്ച് കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനെ കോണ്‍ഗ്രസ് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും ഇത് വരെ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല.

പുതിയ സംസ്ഥാന അദ്ധ്യക്ഷനെ വരും ദിവസങ്ങളില്‍ തെരഞ്ഞെടുത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാന അദ്ധ്യക്ഷനെ സഹായിക്കുന്നതിന് വേണ്ടി ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തേക്കും.

ഈ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് സംസ്ഥാനത്തെ നാല് മേഖലകളുടെ ഉത്തരവാദിത്വം നല്‍കാനാണ് ആലോചിക്കുന്നത്. പടിഞ്ഞാറന്‍ യുപി, കിഴക്കന്‍ യുപി, ബുന്ദേല്‍ഖണ്ഡ്, മധ്യ യുപി എന്നീ മേഖലകളുടെ ഉത്തരവാദിത്വമാണ് നല്‍കുക.

പ്രദീപ് ജെയിന്‍ ആദിത്യ, നിര്‍മല്‍ ഖത്രി, രാജേഷ് മിശ്ര, പിഎല്‍ പുനിയ, അജയ് റായ്, ബ്രിജ്‌ലാല്‍ ഖാബ്രി, നസീമുദ്ദീന്‍ സിദ്ദിഖി, ഡോളി ശര്‍മ്മ, വീരേന്ദ്ര ചൗധരി എംഎല്‍എ എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി പരിഗണിക്കുന്നത്. പുതിയ സംസ്ഥാന അദ്ധ്യക്ഷനെയും അദ്ദേഹത്തെ സഹായിക്കുവാനുള്ള ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രിയങ്ക ഗാന്ധിയുടെ ഉപദേശപ്രകാരം തീരുമാനിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Story Highlights: congress is contemplating appointing a team of six working chiefs to assist the UP Congress Committee president

Next Story