ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരിലെ ഡോഡയില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു

അഞ്ച് പേര്‍ക്ക് പരിക്ക്

dot image

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഡോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വന മേഖലയില്‍ ഭീകരര്‍ക്കായുള്ള സംയുക്ത തിരച്ചിലിനടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒമ്പത് മണിയോടെയാണ് വെടിവെപ്പുണ്ടായത്.

സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവയ്പില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്‌സ് എന്ന സംഘടന ഏറ്റെടുത്തു. ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുള്ള സംഘടനയാണ് കശ്മീര്‍ ടൈഗേഴ്‌സ്.

dot image
To advertise here,contact us
dot image