

ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ആദ്യവിജയം. കിക്ക്സ്റ്റാര്‍ട്ട് എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഗോകുലം വിജയം സ്വന്തമാക്കിയത്. റോജ ദേവിയാണ് ഗോകുലത്തിന്റെ വിജയഗോള്‍ കണ്ടെത്തിയത്.
കൊല്‍ക്കത്തയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഏകഗോള്‍ പിറക്കുന്നത്. 52-ാം മിനിറ്റില്‍ ലോങ് റേഞ്ചറിലൂടെയാണ് റോജ വലകുലുക്കിയത്. ഇതോടെ മലബാറിയന്‍സ് ടൂര്‍ണമെന്റിലെ ആദ്യ വിജയവും സ്വന്തമാക്കി.
Content Highlights: Gokulam Kerala FC wins first win in Indian Women's League