ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ മൂന്നായി

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്
ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ മൂന്നായി

സൂറത്ത്: ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണമായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. 15 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടായിരുന്നു.

ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കെട്ടിടത്തിന് വെറും എട്ട് വർഷത്തിന്റെ പഴക്കമേയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com