മഹാരാഷ്ട്രയിൽ സിക വൈറസ് സ്ഥിരീകരിച്ചു ; ജാഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

രോ​ഗബാധയെ കൂറിച്ച് സോഷ്യൽ മീഡിയയിലുടെ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു
മഹാരാഷ്ട്രയിൽ സിക വൈറസ് സ്ഥിരീകരിച്ചു ; ജാഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ന്യു​ഡൽഹി: മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ സ്ഥിരീകരിച്ച സഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. വൈറസ് ബാധിച്ച ​ഗർഭിണികളെയും ​ഗർഭസ്ഥ ശിശുകളെയും പ്രത്യേകം പരിശോധിക്കുകയും നിരന്തരമായ നീരിക്ഷണം നൽക്കണമെന്നും അധിക്യതർ അറിയിച്ചു. മഹാരാഷ്ട്രയിൽ എട്ട് സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണമെന്നും ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കൊതുകുകളെ തുരത്താനും അണുമുക്തമാക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. രോ​ഗ ബാധയെ കൂറിച്ച് സോഷ്യൽ മീഡിയയിലുടെ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറൽ രോഗമാണ് സിക്ക. ഇത് മാരകമല്ലാത്ത രോഗമാണ്. എന്നിരുന്നാലും, സിക്ക ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി (തലയുടെ വലിപ്പം കുറയുക) എന്ന അവസ്ഥ ഉണ്ടാകുന്നു. ജനങ്ങൾക്ക് ഇടയിൽ ഇത് ഒരു പ്രധാന ആശങ്ക ഉയർത്തുന്നുണ്ട്.

2016 മുതൽ രാജ്യത്ത് സിക്കയുമായി ബന്ധപ്പെട്ട മൈക്രോസെഫാലി എന്ന രോ​ഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2016-ൽ ഗുജറാത്തിൽ നിന്നാണ് ഇന്ത്യ ആദ്യത്തെ സിക്ക കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സിക വൈറസിന്റെ ലക്ഷണങ്ങൾ

പനി, സന്ധി വേദന, കണ്ണുകൾക്ക് ചുവപ്പ് നിറം, പേശി വേദന, തലവേദന, ക്ഷീണം, ഛർദ്ദി, അടിവയറ്റിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com