ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ വടക്കൻ ബീഹാറിൽ നിന്നും ശാംഭവി ചൗധരി

സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ 
വടക്കൻ ബീഹാറിൽ നിന്നും ശാംഭവി ചൗധരി

പട്ന: ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച് ബിജെപിയുടെ ശാംഭവി ചൗധരി. വടക്കൻ ബിഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയ ശാംഭവി ചൗധരിക്ക് നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങൾ പ്രകാരം 25 വയസ്സ് മാത്രമാണ് പ്രായമുള്ളത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി ചൗധരി.

ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. അതെ സമയം ബിഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എൻഡിഎ സഖ്യമാണ് നേടിയത്. ഒമ്പത് സീറ്റുകളാണ് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണി ആകെ നേടിയത്.

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ 
വടക്കൻ ബീഹാറിൽ നിന്നും ശാംഭവി ചൗധരി
റായ്ബറേലിയിൽ സോണിയയുടെ 2019 ലെ റെക്കോർഡ് ലീഡ് മറികടന്ന് രാഹുൽ ഗാന്ധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com