മൂന്നാം ശ്രമത്തിൽ ഹംദുല്ല; ലക്ഷദ്വീപിൽ എൻസിപിയിൽ നിന്ന് സീറ്റ് തിരിച്ചു പിടിച്ച്‌ കോൺഗ്രസ്

2009ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സയ്യിദ് 15ാം ലോക്​സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.
മൂന്നാം ശ്രമത്തിൽ ഹംദുല്ല; ലക്ഷദ്വീപിൽ എൻസിപിയിൽ നിന്ന് സീറ്റ് തിരിച്ചു പിടിച്ച്‌ കോൺഗ്രസ്

കവരത്തി: ലക്ഷദ്വീപിലെ സിറ്റിങ് എംപി എന്‍സിപിയുടെ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ മുഹമ്മദ് ഹംദുല്ല സയ്യിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാര്‍ഥി പി പി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ഹംദുല്ല സയ്യിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്. തുടര്‍ച്ചയായി പത്തു തവണ ലക്ഷദ്വീപ് എംപിയായ പിഎ സയ്യിദിന്റെ മകനാണ് ഹംദുല്ല സയ്യിദ്. 2009ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സയ്യിദ് 15ാം ലോക്​സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും എൻസിപിയിലെ ഫൈസലിനെതിരേ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുല്ല സയ്യിദിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ മൂന്നാം തവണത്തെ ശ്രമത്തിൽ എംപി ഫൈസലിനെ സയ്യിദ് മറികടന്നു.

മുമ്പ് നടന്ന കേസില്‍ കേരള ഹൈക്കോടതി നിലവിലെ എംപി മുഹമ്മദ് ഫൈസലിന് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഫൈസല്‍ സുപ്രീംകോടതിയെ സമീപിക്കുകയും എംപി സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഫൈസലിനെതിരായ ഈ കേസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുവിഷയമാക്കി ഉയര്‍ത്തിയിരുന്നു. മേല്‍ക്കോടതി ശിക്ഷ മരവിപ്പിച്ചതും എംപി സ്ഥാനം പുനഃസ്ഥാപിച്ചതും ഉയര്‍ത്തിക്കാട്ടി എന്‍സിപി ആ പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചിരുന്നെങ്കിലും ജനം ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഹംദുല്ല സയ്യിദിന് ഒപ്പമാണ് എന്നാണ് ഫലം ചൂണ്ടി കാണിക്കുന്നത്.

മൂന്നാം ശ്രമത്തിൽ ഹംദുല്ല; ലക്ഷദ്വീപിൽ എൻസിപിയിൽ നിന്ന് സീറ്റ് തിരിച്ചു പിടിച്ച്‌ കോൺഗ്രസ്
നിതീഷിനെയും ഷിന്‍ഡെയെയും അടക്കം പാളയത്തിലെത്തിക്കാന്‍ ഇന്‍ഡ്യ; ചടുലനീക്കവുമായി ഖര്‍ഗെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com