ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷിന് തിരഞ്ഞെടുപ്പിൽ വൻ തോൽവി

ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഡി കെ സുരേഷ്
ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷിന് തിരഞ്ഞെടുപ്പിൽ വൻ തോൽവി

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഡി കെ സുരേഷ്.

വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സി എൻ മഞ്ജുനാഥിനോട് തോറ്റത്. മൂന്ന് തവണ എം പിയായ ഡി കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോൽവിയാണ് ഉണ്ടായത്.

ആകെ പോൾ ചെയ്ത വോട്ടുകളിൽ 10 ലക്ഷ​ത്തിൽ കൂടുതൽ വോട്ടുകൾ മഞ്ജുനാഥ് നേടിയപ്പോൾ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി കെ സുരേഷിന് കിട്ടിയത്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മരുമകനുമാണ് വിജയിച്ച മഞ്ജുനാഥ്.

ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷിന് തിരഞ്ഞെടുപ്പിൽ വൻ തോൽവി
ബിജെപി 240ല്‍ ഒതുങ്ങും; തലവര നേരത്തേ പ്രവചിച്ച് ഉണ്ണി ബാലകൃഷ്ണന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com