വീണ്ടും അമ്മയായി ദീപിക പദുക്കോണ്‍; പെണ്‍കുഞ്ഞ് പിറന്നു

സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ച് ദമ്പതികള്‍

വീണ്ടും അമ്മയായി ദീപിക പദുക്കോണ്‍; പെണ്‍കുഞ്ഞ് പിറന്നു
dot image

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സോഷ്യല്‍ മീഡിയയിലൂടെയാണ് കുഞ്ഞ് എത്തിയ സന്തോഷം പങ്കുവച്ചത്. കുഞ്ഞിന്റെ കാല്‍പാദത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രണ്‍വീറും ദീപികയും സന്തോഷ വാര്‍ത്ത പങ്കിട്ടത്.

'വെല്‍ക്കം ബേബി ഗേള്‍' എന്നാണ് ചിത്രത്തോടൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്. മൂത്ത മകള്‍ ദുവയെ പോലെ തന്നെ രണ്ടാമത്തെ കുഞ്ഞും സെപ്റ്റംബറിലാണ് ജനിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദുവയുടെ ജനനം.

നിരവധിപ്പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. താരങ്ങളായ കൃതി സനോണ്‍, ഡയാന പെന്റി, അനില്‍ കപൂര്‍, സോനം കപൂര്‍, ശ്രേയ ഘോഷാല്‍ തുടങ്ങി നിരവധി പേര്‍ ആശംസകളുമായെത്തിയിട്ടുണ്ട്. ആരാധകരും കമന്റുകളുമായെത്തുന്നുണ്ട്. 2024 സെപ്റ്റംബര്‍ 8 നായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും ആദ്യത്തെ കുട്ടി ജനിക്കുന്നത്.

Content Highlights: Deepika Padukone becomes a mother again; a baby girl is born. The couple shared the happy news on social media.

dot image
To advertise here,contact us
dot image