

ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ സംഘാടകരും പൊലീസും തമ്മില്‍ തര്‍ക്കം. ഇന്‍ഡോറിലെ പരിപാടിക്ക് മുമ്പായിരുന്നു നാടകീയ രംഗങ്ങള്‍. അറിയിച്ചതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയെന്നും കൂടുതല്‍ സുരക്ഷയൊരുക്കിയാലെ പരിപാടി അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെന്നും പരിപാടിക്ക് തടസം സൃഷ്ടിക്കരുതെന്നും സംഘാടകര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി വേദിയിലെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. നേരത്തെ തന്നെ ഈ പരിപാടി നടപ്പാക്കാതെ ഇരിക്കുന്നതിന് ബിജെപിയുടെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യം പരിപാടിക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. അങ്ങനെ തിയതി മാറ്റിവച്ച ശേഷമാണ് ഇന്ന് പരിപാടി നടത്തിയത്. പരിപാടി നടക്കുന്ന ഹാളിന് നാല് ലക്ഷം രൂപ അധികം ഫീസ് ഇടാക്കുകയും ചെയ്തിരുന്നു. എഴുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് വിവരം. ഇതാണ് പൊലീസും സംഘാടകരും തമ്മില്‍ തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി പ്രശ്‌നം പരിഹരിച്ച ശേഷം ഏറെ വൈകിയാണ് പരിപാടി ആരംഭിച്ചത്.
Content Highlights: Rahul Gandhi’s ‘Chhatron Ki Goonj’ event in Indore faced a dispute between organisers and police over security arrangements and the larger-than-expected student turnout before the programme began