'ഓപ്പറേഷന്‍ ത്രാള്‍'-ലും മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു, ജന്മദിന സ്‌പെഷല്‍ പോസ്റ്ററുമായി ടീം

ജയസൂര്യ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്

'ഓപ്പറേഷന്‍ ത്രാള്‍'-ലും മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു, ജന്മദിന സ്‌പെഷല്‍ പോസ്റ്ററുമായി ടീം
dot image

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ല്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ താരത്തിന് സ്‌പെഷല്‍ ബെര്‍ത്‌ഡേ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

''ഉന്നാലെ ഉന്നാലെ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. 'തുപ്പറിവാളന്‍', 'ഡോക്ടര്‍', 'എതര്‍ക്കും തുനിന്തവന്‍', 'ഹനുമാന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിനായക വേഷങ്ങളിലേക്കുള്ള വഴിമാറിനടത്തം. രണ്ട് പതിറ്റാണ്ടോളമായി നായകനായും വില്ലനായും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിനയ് റായ്. അദ്ദേഹത്തിന്റെ അഭിനയമികവും വൈവിധ്യവും തന്നെയാണ് പുതിയ ചിത്രമായ 'ഓപ്പറേഷന്‍ ത്രാള്‍' എന്ന സിനിമയിലെ നിര്‍ണ്ണായകമായ കഥാപാത്രത്തിലും പ്രേക്ഷകര്‍ക്ക് കാണാനാവുക. വിനയ് റായിക്ക് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പിറന്നാള്‍ ആശംസകള്‍ വിനയ്!' എന്നാണ് ഓപ്പറേഷന്‍ ത്രാള്‍ ടീം പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.

'കിഷ്‌കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് 'ഓപ്പറേഷന്‍ ത്രാള്‍' നിര്‍മ്മിക്കുന്നത്. സുനിമോള്‍ ജോബി സഹനിര്‍മ്മാതാവാണ്. ദേശീയ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഓപ്പറേഷന്‍ ത്രാള്‍'. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷന്‍ രംഗങ്ങള്‍ക്കും ശക്തമായ ദേശസ്‌നേഹ പ്രമേയത്തിനുമൊപ്പം ഇന്റലിജന്‍സ് ഓപ്പറേഷനുകളുടെ ലോകവും ചിത്രം അവതരിപ്പിക്കുന്നു. കേരളം, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ബിഗ് ബജറ്റില്‍, മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ചിത്രമായി ഒരുങ്ങുന്ന 'ഓപ്പറേഷന്‍ ത്രാള്‍' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈന്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ സജീഷ് താമരശ്ശേരി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ഷന്‍: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ഫോട്ടോഗ്രാഫി: ജാന്‍ ജോസഫ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍: വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍പോയിന്റ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, മാര്‍ക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ.സംഗീത ജനചന്ദ്രന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Content Highlights: Vinay Rai appears in a stellar role in 'Operation Thal'; the team releases a birthday special poster.

dot image
To advertise here,contact us
dot image