
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളിലെ 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2019 ലെ വിജയം ആവർത്തിക്കാമെന്ന് ബിജെപിയും മണ്ഡലങ്ങൾ തിരിച്ച് പിടിച്ചെടുക്കാമെന്ന് ഇൻഡ്യ സഖ്യവും കണക്ക് കൂട്ടുന്നു. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടികൾ. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് ജനവിധി എഴുതുന്നത്. 5.84 കോടി പുരുഷ വോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 8 ഇടത്തെ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ 58ല് 53 സീറ്റില് മല്സരിച്ച ബിജെപി നാല്പ്പതിടത്താണ് വിജയിച്ചത്. 44 സീറ്റില് മല്സരിച്ച കോണ്ഗ്രസിന് ഒരൊറ്റ സീറ്റിലും വിജയം നേടാനായില്ല. അതുകൊണ്ട് നഷ്ടപ്പെടാനുള്ളത് ബിജെപിക്കും, എന്തുകിട്ടിയാലും നേട്ടം ഇൻഡ്യ സഖ്യത്തിനുമാണ്. മുഴുവൻ സീറ്റുകളിലും മത്സരം നടക്കുന്ന ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ അരവിന്ദ് കെജ്രിവാളിന്റെ മടങ്ങി വരവും കർഷക പ്രശ്നങ്ങളും തുണക്കുമെന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടൽ.
ഉത്തർ പ്രദേശിലെ 14 ൽ ബിഎസ്പിയുടെ 4 സിറ്റിങ് സീറ്റിൽ ത്രികോണ മത്സരമാണ്. പശ്ചിമ ബംഗാളിലെ 8 സീറ്റിൽ തൃണമൂൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ മത്സരം നടക്കും. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരാണ് മത്സരരംഗത്തെ പ്രമുഖർ. 11.4 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. ജൂണ് ഒന്നിന് നടക്കുന്ന ഏഴാംഘട്ടത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്ത്തിയാകും.
ബിജെപിയുടെ സന്ദേശ്ഖലി പ്രക്ഷോഭ നേതാവ് ടിഎംസിയിൽ; അംഗത്വം സ്വീകരിച്ചു