ജന്മദിനം ആഘോഷിക്കാനായി ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി; പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു

കൊല്‍ക്കത്തയിലെ ഉള്‍പ്രദേശമായ റീഗന്റ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം

ജന്മദിനം ആഘോഷിക്കാനായി ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി; പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു
dot image

കൊല്‍ക്കത്ത: ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞ് ഫാളാറ്റിലേക്ക് കൂട്ടികൊണ്ട് പോയ 20 വയസ്സുള്ള പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഉള്‍പ്രദേശമായ റീഗന്റ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം. കുറ്റകൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയ പ്രതികളായ ചന്ദന്‍ മാലിക്, ദീപ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാളായ ദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ ജന്മദിനം. ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ദീപിന്റെ വീട്ടിലേക്കു കൊണ്ടു വരികയായിരുന്നു . അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചു. പിന്നീട് തിരിച്ചു വരാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞ് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാവിലെ 10.30 നാണ് പെണ്‍കുട്ടിക്ക് തിരിച്ച് പുറത്തിറങ്ങാന്‍ സാധിച്ചത്. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി നടന്നകാര്യം എല്ലാവരെയും അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പരമ്പരയിലെ പുതിയ സംഭവമാണിത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Content Highlight : Girl allegedly raped after being taken to flat to celebrate birthday

dot image
To advertise here,contact us
dot image