നഷ്ടപ്പെട്ട ഫോണ്‍ അടുത്ത ഫ്ലെെറ്റിൽ ചെന്നൈയില്‍ എത്തിച്ചു; ദുബായ് പൊലീസിന് അഭിനന്ദനപ്രവാഹം

2025 സെപ്റ്റബംര്‍ 2 ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മദന്‍ അനുഭവം പങ്കുവെച്ചത്.

നഷ്ടപ്പെട്ട ഫോണ്‍ അടുത്ത  ഫ്ലെെറ്റിൽ  ചെന്നൈയില്‍ എത്തിച്ചു; ദുബായ് പൊലീസിന് അഭിനന്ദനപ്രവാഹം
dot image

ചെന്നൈ: ദുബായില്‍ നഷ്ടപ്പെട്ട തന്റെ ഫോണ്‍ സൗജന്യനമായും സുരക്ഷിതമായും ചെന്നൈയില്‍ എത്തിച്ചു നല്‍കിയ ദുബായ് പൊലീസിനെ പുകഴ്ത്തി തമിഴ്‌നാട്ടിലെ പ്രശസ്ത യൂട്യൂബര്‍ മദന്‍ ഗൗരി. 2025 സെപ്റ്റബംര്‍ 2 ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മദന്‍ അനുഭവം പങ്കുവെച്ചത്.

ഒരാഴ്ച മുന്‍പ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് മദന്റെ ഫോണ്‍ നഷ്ടപ്പെട്ടുന്നത്. പിന്നാലെ സംഭവം എയര്‍ഹോസ്റ്റസിനെ അറിയിച്ചതായും അവര്‍ വിശദാംശങ്ങള്‍ ഇമെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടില്‍ എവിടെയാണ് ഫോണ്‍ നഷ്ടപ്പെട്ടതെന്ന് അറിയില്ലെന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നുവെന്നും മദന്‍ പറഞ്ഞു.

ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത് ഫോണ്‍ കണ്ടെത്താനായി സ്ഥിരീകരിക്കുന്ന മറുപടിയായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അത്ഭുതപ്പെടുത്തിയത് ദുബായ് പൊലീസ് ഏറ്റവും അടുത്ത ഫ്‌ളൈറ്റില്‍ തന്നെ ഫോണ്‍ സൗജന്യമായി ചെന്നൈയിലേക്ക് തിരിച്ചയച്ചു എന്നതാണെന്നും അദ്ദേഹം പറഞ്ഞു. വൈറലായ വീഡിയോയില്‍ ദുബായ് പൊലീസിനും എമിറേറ്റ്‌സിനും നന്ദി പറയുന്നുണ്ട്. ഇതിനകം 2.9 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് മദന്‍ ഗൗരി പങ്കുവെച്ച വീഡിയോ കണ്ടത്.

Content Highlight : Lost phone delivered to Chennai in next flat; Dubai Police receives praise

dot image
To advertise here,contact us
dot image