തിങ്കളും ചൊവ്വയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ ഇടങ്ങളില്‍ അവധി

സെപ്തംബര്‍ 8 തിങ്കളാഴ്ചയും സെപ്തംബര്‍ 9 ചൊവ്വാഴ്ചയുമാണ് പ്രാദേശിക അവധിയുള്ളത്

തിങ്കളും ചൊവ്വയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ ഇടങ്ങളില്‍ അവധി
dot image

തിരുവന്തപുരം: സംസ്ഥാനത്ത് ഓണ അവധി കഴിഞ്ഞെങ്കിലും വിവിധ ഇടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. സെപ്തംബര്‍ 8 തിങ്കളാഴ്ചയും സെപ്തംബര്‍ 9 ചൊവ്വാഴ്ചയുമാണ് പ്രാദേശിക അവധിയുള്ളത്. ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലികളി മഹോത്സവത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വഴ്ച തലസ്ഥാന നഗരത്തില്‍ ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് ശേഷവും ആറന്മുളയില്‍ വള്ളം കളിയുമായി ബന്ധപ്പെട്ടുമാണ് അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight : Mondays and Tuesdays are holidays for government offices and educational institutions in various places

dot image
To advertise here,contact us
dot image