ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല് ഗാന്ധിയുടെ വെളിപ്പെടുത്തൽ

dot image

റായ്ബറേലി: വിവാഹം കഴിക്കുമെന്ന സൂചന നല്കി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല് ഗാന്ധിയുടെ വെളിപ്പെടുത്തൽ. പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി പറഞ്ഞത്. 'ഇപ്പോള് എനിക്ക് ഉടന് വിവാഹം കഴിക്കേണ്ടി വരും എന്നായിരുന്നു' രാഹുലിന്റെ മറുപടി. കോണ്ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.

കഴിഞ്ഞ തവണ അമേഠിയിൽ മത്സരിച്ചിരുന്ന രാഹുൽ ഗാന്ധി ഇത്തവണ റായ്ബറേലിയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ രാഹുൽഗാന്ധി അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റിരുന്നു. റായ്ബറേലിയിൽ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് രാഹുൽ നേരിടുന്നത്. കഴിഞ്ഞ തവണ സോണിയ ഗാന്ധിയായിരുന്നു റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20 നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ, സോണിയ ഗാന്ധി റായ്ബറേലിയിൽ 5,34,918 വോട്ടുകൾ നേടി വിജയിച്ചു, ദിനേശ് പ്രതാപ് സിംഗ് 3,67,740 വോട്ടുകൾ നേടി കാര്യമായ വെല്ലുവിളി ഉയർത്തിയിരുന്നു. റായ്ബറേലിക്ക് പുറമെ രാഹുൽ കേരളത്തിലെ വയനാട്ടിലും ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ആൾകൂട്ട ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കന്നഡ നടൻ ചേതൻ ചന്ദ്ര, നീതി തേടി ലൈവിൽ
dot image
To advertise here,contact us
dot image