മെട്രോ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; ഗായകന്‍ വേല്‍മുരുകന്‍ അറസ്റ്റില്‍

മെട്രോ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; ഗായകന്‍ വേല്‍മുരുകന്‍ അറസ്റ്റില്‍

പൊലീസിന് നല്‍കിയ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ചെന്നൈ: മെട്രോ റെയില്‍വേ ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ തമിഴ് പിന്നണി ഗായകന്‍ വേല്‍മുരുകനെ അറസ്റ്റ് ചെയ്തു. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനെതിരെ വാക്ക്തര്‍ക്കത്തിലേല്‍പ്പെട്ടപ്പോഴാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി.

വടപളനി, വിരുഗംപാക്കം പ്രദേശങ്ങളില്‍ മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ വാഹന ഗതാഗതം മറ്റു പാതകളിലൂടെ തിരിച്ചുവിട്ടിരുന്നു. വളസരവാക്കം-ആര്‍ക്കോട് റോഡില്‍ കാറിലെത്തിയ വേല്‍മുരുകന്‍ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനെതിരെ മെട്രോ അധികൃതരുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

ഇതിനിടെ മെട്രോ അസി. പ്രോജക്ട് മാനേജര്‍ വടിവേലിനെ വേല്‍മുരുകന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ വടിവേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വടിവേല്‍ വിരുഗമ്പാക്കം പൊലീസിന് നല്‍കിയ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. വേല്‍മുരുകനെ പിന്നീട് ജാമ്യത്തില്‍വിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com