

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ ഇല്ലയോ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച. യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കുന്നത്. വീഡിയോയിലെ ചില ഭാഗങ്ങളിൽ നെതന്യാവിൻ്റെ കെെക്ക് ആറ് വിരലുകൾ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചർച്ച ചൂടുപിടിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചർച്ച നടക്കുന്നത്. ചിലയിടങ്ങളിൽ നെതന്യാഹുവിന് ആറ് കൈവിരലുകൾ ഉള്ളതുപോലെ കാണാം. നെതന്യാഹു മരിച്ചു എന്ന ചർച്ചയാണ് പ്രധാനമായും ഉയരുന്നത്.
നെതന്യാഹുവിന്റെ ഈ വീഡിയോ എഐ നിർമ്മിതമെന്നും ചർച്ചകളുണ്ട്. അദ്ദേഹം മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേൽ എഐ വീഡിയോ നിർമിച്ചത് എന്നും നെതന്യാഹു ശരിക്കും എവിടെയാണ് എന്നും ചർച്ചകളുണ്ട്. അപ്പോഴും ആറ് വിരലുകൾ എങ്ങനെയെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ മാത്രമാണ്. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Rumours about the alleged death of Benjamin Netanyahu have been widely circulated on social media, triggering intense debate online. The speculation gained momentum after a video showing Netanyahu speaking about the ongoing war surfaced on the internet.