അക്ഷയ് ഖന്ന സിനിമയിൽ ഉണ്ടെന്നറിഞ്ഞാൽ ഞാൻ ഒഴിഞ്ഞുമാറുമായിരുന്നു, അദ്ദേഹം എപ്പോഴും ദേഷ്യപ്പെടും: ഫറാ ഖാൻ

എന്നാൽ, ദിൽ ചാഹ്താ ഹേ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം അക്ഷയ്യോടുള്ള തന്റെ മനോഭാവം മാറിയതായി ഫറാ പറഞ്ഞു

അക്ഷയ് ഖന്ന സിനിമയിൽ ഉണ്ടെന്നറിഞ്ഞാൽ ഞാൻ ഒഴിഞ്ഞുമാറുമായിരുന്നു, അദ്ദേഹം എപ്പോഴും ദേഷ്യപ്പെടും: ഫറാ ഖാൻ
dot image

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടൻ ആണ് അക്ഷയ് ഖന്ന. രൺവീർ സിംഗ് ചിത്രം ധുരന്ദറിലെ നടന്റെ പ്രകടനത്തിന് വലിയ കയ്യടികൾ ആണ് നേടിയത്. സിനിമയിലെ നടന്റെ ഡാൻസും വൈറലായിരുന്നു. എന്നാൽ അക്ഷയ് ഖന്നയോടൊപ്പം ജോലി ചെയ്തിരുന്നത് മാനസികമായി തളർത്തുന്ന കാര്യമായിരുന്നുവെന്ന് പറയുകയാണ് സംവിധായക ഫറാ ഖാൻ. അടുത്തിടെ രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് മുമ്പ് അക്ഷയ് ഖന്നയോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ സംവിധായിക പങ്കുവെച്ചത്.

'90-കളിൽ അക്ഷയ്യോടൊപ്പം ഞാൻ രണ്ട് സിനിമകൾ ചെയ്തിരുന്നു. അതോടെ ഞാൻ മാനസികമായി തളർന്നുപോയി. കാരണം അദ്ദേഹം തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു. ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. സെറ്റിൽ നല്ല പെരുമാറ്റം ആയിരുന്നില്ല. സിനിമയിൽ അക്ഷയ് ഖന്ന ഉണ്ടെന്നറിഞ്ഞാൽ 'എനിക്ക് ആ സമയത്ത് ഡേറ്റില്ല' എന്ന് ഞാൻ പറയുമായിരുന്നു. ആ സമയത്ത് തനിക്ക് മുടി കൊഴിയുന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എപ്പോഴും പ്രകോപിതനായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും 'ഇതെന്തോന്ന് ഡയലോഗാണ്?' എന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരാളായിരുന്നു അദ്ദേഹം', ഫറാ ഖാന്റെ വാക്കുകൾ.

എന്നാൽ, ദിൽ ചാഹ്താഹേ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം അക്ഷയ്യോടുള്ള തന്റെ മനോഭാവം മാറിയതായി ഫറ പറഞ്ഞു. തന്റെ ബന്ധുവായ ഫർഹാൻ അക്തർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തനിക്ക് ആ പ്രോജക്ട് നിരസിക്കാൻ കഴിയുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

'അപ്പോഴേക്കും അദ്ദേഹം പൂർണ്ണമായും മാറിയിരുന്നു. തന്റെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. 'ദിൽ ചാഹ്താ ഹേ'യിൽ അദ്ദേഹം വളരെ ശാന്തനായി. അതിനുമുമ്പ് ഏതെങ്കിലും സീനിൽ വെള്ളമോ മഴയോ ഉണ്ടെങ്കിൽ അദ്ദേഹം എപ്പോഴും തൊപ്പി ധരിക്കുമായിരുന്നു; 'താൽ' സിനിമയിലെ മഴരംഗങ്ങൾ നോക്കിയാൽ അത് മനസ്സിലാകും. എന്നാൽ 'ദിൽ ചാഹ്താ ഹേ'യ്ക്ക് ശേഷം എന്തോ മാറ്റം സംഭവിച്ചു. അദ്ദേഹം മികച്ചൊരു നർത്തകനാണ്, 'കോയി കഹെ കെഹ്താ രഹെ' എന്ന പാട്ട് നോക്കിയാൽ ആമിറിനേക്കാളും സെയ്ഫിനേക്കാളും നന്നായി അദ്ദേഹം നൃത്തം ചെയ്യുന്നത് കാണാം', ഫറായുടെ വാക്കുകൾ.

Content Highlights: farah khan talks about akshaye khanna's behaviour during early days

dot image
To advertise here,contact us
dot image